സ്വാശ്രയ കോളേജുകളിലെ അധ്യാപകരുടെ ശമ്പളം: മനുഷ്യാവകാശ കമ്മീഷൻ സർക്കാറിനോട് വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിൽ പ്രവർത്തിക്കുന്ന യോഗ്യരായ അധ്യാപകരുടെ ശമ്പളം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർക്ക് കൂടി ബാധകമാക്കണം എന്ന വിഷയം പരിശോധിച്ച് വിശദീകരണം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാറിനോട് ആവശ്വപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും വിശദമായ പരിശോധന നടത്തി നാലാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു. സ്വാശ്രയ മേഖലയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് പ്രതിമാസം ലഭിക്കുന്നത് 12,000 രൂപ മാത്രമാണ്. സ്വകാര്യ സ്കൂളുകളിലും ഇതായിരുന്നു സ്ഥിതി. ഇതിൽ മാറ്റം വരുത്താൻ സർക്കാർ നിയമ നിർമ്മാണത്തിന് തയ്യാറായി.
എയ്ഡഡ് മേഖലയെക്കാൾ അധ്യാപകർ സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്നുണ്ട്. എയ്ഡ്ഡ് മേഖലയെക്കാൾ കൂടുതൽ കോളേജുകളും വിദ്യാർത്ഥികളും ഉള്ളത് സ്വാശ്രയ ആർട്ട്സ് ആന്റ് സയൻസ് കോളേജുകളിലാണ്. സർവകലാശാല പരീക്ഷകളുടെ ഉത്തര കടലാസുകളുടെ മൂല്യനിർണയം സ്വാശ്രയ മേഖലയിലെ അധ്യാപകർക്ക് സർവകലാശാലകൾ നൽകി വരുന്നുണ്ട്. അതു കൊണ്ടു തന്നെ ഇവരുടെ യോഗ്യതയിൽ തർക്കമില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി കെ രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.