പകർച്ചപ്പനിക്ക് സൗജന്യ ചികിത്സ നൽകണം –മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: പകർച്ചപ്പനി ബാധിച്ചവർക്ക് സൗജന്യ ചികിത്സ നൽകാൻ പദ്ധതിവേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ ആവശ്യപ്പെട്ടു.
ജൂലൈ മൂന്നുവരെ പകർച്ചപ്പനി കാരണം സംസ്ഥാനത്ത് മുന്നൂറിലേറെ പേർ മരിച്ചിട്ടുണ്ട്. പകർച്ചപ്പനിക്ക് ചികിത്സ തേടുന്നവരെ കൊള്ളയടിക്കുന്ന രീതിയാണ് സ്വകാര്യ ആശുപത്രികളിൽ. സർക്കാർ ആശുപത്രികളിൽ രക്ത ഘടകങ്ങൾ വേർതിരിക്കുന്നതിനുള്ള സംവിധാനത്തിെൻറ അപര്യാപ്തത കാരണം സ്വകാര്യാശുപത്രികൾ േപ്ലറ്റ്ലെറ്റിനും രക്തത്തിനും 1000 രൂപ മുതൽ1500 രൂപ വരെ ഇൗടാക്കുന്നുണ്ട്. പകർച്ചപ്പനി കാരണം മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു. ആഗസ്റ്റ് 29ന് കേസ് കമീഷൻ പരിഗണിക്കും.
പനി പടർന്നുപിടിക്കുേമ്പാൾ രോഗികളെ സാമ്പത്തികമായി സഹായിക്കാൻ കഴിയുന്ന ആശുപത്രി വികസന സമിതികൾ വിളിച്ചുകൂട്ടാത്തത് എന്തുകൊണ്ടാണെന്നും മനുഷ്യാവകാശ കമീഷൻ ചോദിച്ചു. ഇതിന് ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും നാലാഴ്ചക്കകം വിശദീകരണം നൽകണം. മെഡിക്കൽ കോളജ് ആശുപത്രികളിൽ വികസന സമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഉൾപ്പെടെ അംഗങ്ങളായുണ്ട്. രോഗികളിൽനിന്ന് തുച്ഛമായ ഫീസ് ഇടാക്കി തുക സ്വരൂപിച്ച് ബാങ്കിൽ നിക്ഷേപിച്ചാണ് സമിതികൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വികസന സമിതി ഏഴ് കോടിയോളം രൂപ എസ്.ബി.െഎയിൽ നിക്ഷേപിച്ചിട്ടുണ്ട്്.
സമിതിയുടെ ജനറൽ ബോഡി വിളിച്ചുകൂട്ടാത്തത് കാരണം ഈ തുക രോഗികളിലെത്താതെ ചെലവാക്കപ്പെടുന്നു. ഈ തുക ഉപയോഗിച്ച് ജീവൻരക്ഷാ മരുന്നുകളും ഭക്ഷണവും വസ്ത്രവും നിലത്ത് വിരിക്കാനുള്ള പായകളുമൊക്കെ വാങ്ങിനൽകാൻ കഴിയുമെന്ന് പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു. ഈ കേസ് ആഗസ്റ്റ് രണ്ടിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.