ഗുണ്ടകൾ പാസ്റ്ററെ വെട്ടിയ സംഭവം: നിയമ പരിപാലനം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ഗുണ്ടകളുടെ അഴിഞ്ഞാട്ടം മനുഷ്യരുടെ സ്വൈര ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ പൊലീസ് കർശനമായ നടപടികൾ സ്വീകരിച്ച് നിയമ പരിപാലനം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് നിർദേശിച്ചു.
തിരുവനന്തപുരം അമ്പൂരിയിൽ ഗുണ്ടകൾ അഴിഞ്ഞാടി പാസ്റ്ററെ വെട്ടിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മയക്കുമരുന്ന് മാഫിയ ഉൾപ്പെടെയുള്ള ഗുണ്ടാ പ്രവർത്തനങ്ങൾ വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. പൊലീസിന്റെ പ്രാഥമികമായ ഉത്തരവാദിത്വം നിയമ സമാധാനം ഉറപ്പാക്കുക എന്നതാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ജൂൺ 26ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.