പി.എസ്.സി പരീക്ഷാഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകോഴിക്കോട്: പി.എസ്.സി പരീക്ഷ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. നടപടി സ്വീകരിച്ച ശേഷം ആറാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പി.എസ്.സി സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പരീക്ഷാഹാളിൽ വാച്ച് അനുവദിക്കാത്ത സാഹചര്യത്തിൽ സമയമറിയുന്നതിന് പകരം സംവിധാന മേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമീഷൻ പി.എസ്.സി സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. സമയം അറിയിക്കുന്നതിനായി ഓരോ അര മണിക്കൂറിലും മണി അടിക്കാറുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. പരീക്ഷാ സൂപ്രണ്ട് ഉദ്യോഗാർഥികളെ സമയം അറിയിക്കാറുമുണ്ട്. എന്നാൽ മണി മുഴക്കുന്നത് പരീക്ഷാർഥികൾ ശ്രദ്ധിക്കാറില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. സമയം ഓർമ്മിപ്പിക്കാൻ നിരീക്ഷകർ മറന്നു പോകാറുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.
ക്രമക്കേടുകൾ കൂടാതെ സുതാര്യതയോടെയും ചിട്ടയോടെയും പരീക്ഷ നടത്തുന്നതിന് നിയന്ത്രണങ്ങളും നിബന്ധനകളും നടപ്പിൽ വരുത്താനുള്ള അധികാരം പി.എസ്.സിയിൽ നിക്ഷിപ്തമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. എങ്കിലും സമയം ക്രമീകരിച്ച് ഉത്തരങ്ങൾ എഴുതേണ്ടത് ഉദ്യോഗാർഥികളെ സംബന്ധിച്ച് പ്രാധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.