മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; ബാങ്ക് അപേക്ഷയിലും ചെക്കിലും ഇനി മലയാളവും
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ ബാങ്കുകളിൽ ഉപയോഗിക്കുന്ന അപേക്ഷാ ഫോറം, ചെക്ക് എന്നിവയിൽ മലയാളം ഉൾപ്പെടുത്തുമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അപേക്ഷകളിൽ ഇംഗ്ലീഷിനൊപ്പമാണ് മലയാളവും ഉൾപ്പെടുത്തുക. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലും റിസർവ് ബാങ്ക് ലൈസൻസോടെ പ്രവർത്തിക്കുന്ന കേരള സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ല സഹകരണ ബാങ്ക്, അർബൻ ബാങ്കുകൾ എന്നിവക്കാണ് മലയാളം ഉപയോഗിക്കാൻ നിർദേശം നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സഹകരണ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമീഷൻ കേസ് തീർപ്പാക്കി. പൊതുപ്രവർത്തകനായ അഖിലേഷ് നൽകിയ പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.