മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; പൊലീസ് പിടിെച്ചടുത്ത രേഖകൾ തിരികെക്കിട്ടി
text_fieldsതൊടുപുഴ: ഒക്കലിൽനിന്ന് ഇടപ്പള്ളിയിലേക്ക് പിക്കപ്പിൽ ലോഡുമായി പോയ ഡ്രൈവറുടെ തിരിച്ചറിയൽ രേഖയും ഡ്രൈവിങ് ലൈസൻസും പിടിച്ചുവാങ്ങിയ ആലുവ പൊലീസ്, സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഇടപെടലിനെ തുടർന്ന് തിരികെനൽകി.
ഇടുക്കി വിമലാസിറ്റി സ്വദേശിയായ ഡ്രൈവറുടെ രേഖകൾ 2019 ഒക്ടോബർ 30ന് ആലുവ കെ.എസ്.ആർ.ടി.സിക്ക് സമീപം പരിശോധന നടത്തിയ ആലുവ പൊലീസ് ബലാൽക്കാരമായി വാങ്ങിെയന്നാണ് പരാതി. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് പരാതിയിൽ കേസെടുത്ത് എറണാകുളം ജില്ല പൊലീസ് മേധാവിക്ക് നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് രേഖകൾ തിരികെ നൽകിയത്.
രാത്രി മൊബൈൽ ഫോൺ വെളിച്ചത്തിൽ തിരിച്ചറിയൽ രേഖ പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥനോട് വാഹനത്തിനുള്ളിലെ ലൈറ്റ് തെളിയിക്കാൻ ആവശ്യപ്പെട്ടതിലുള്ള വിരോധം കാരണമാണ് രേഖകൾ പിടിച്ചെടുത്തതെന്ന് പരാതിയിൽ പറയുന്നു. പിറ്റേന്ന് സ്റ്റേഷനിലെത്തിയ പരാതിക്കാരനോട് രേഖകൾ സ്റ്റേഷനിൽ ലഭ്യമല്ലെന്ന് പറഞ്ഞു. ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് കമീഷനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.