Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2022 9:42 PM IST Updated On
date_range 18 Nov 2022 9:42 PM ISTഅന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണം അനിവാര്യമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കൊച്ചി: അന്ധവിശ്വാസം, ആഭിചാരം, മന്ത്രവാദം തുടങ്ങിയവ തടയാൻ അടിയന്തരമായി നിയമം നിർമിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. ഇവക്ക് എതിരായ ബോധവത്കരണം വിദ്യാർഥികളിൽ വളർത്തണം. ശാസ്ത്രബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഫലപ്രദമായ ഇടപെടൽ ആവശ്യമാണെന്നും ഉത്തരവിൽ പറഞ്ഞു.
നരബലിയുടെ പേരിൽ നടന്ന കൊലപാതകങ്ങൾക്കെതിരെ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കുമാണ് ഉത്തരവ് നൽകിയത്. കേസിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story