മുനമ്പം വഴി മനുഷ്യക്കടത്ത്: 40ഓളം പേരെ വിദേശത്തേക്ക് കടത്തിയെന്ന് സൂചന
text_fieldsകൊച്ചി: മുനമ്പം ഹാർബർ വഴി മത്സ്യബന്ധന ബോട്ടിൽ ആസ്ട്രേലിയയിലേക്കുള്ള മനുഷ്യക്ക ടത്തിനെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ഡൽഹി കേന്ദ്രീകരിച്ച രാജ ്യാന്തര മനുഷ്യക്കടത്ത് സംഘമാണ് പിന്നിലെന്നും കൂടുതൽ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. ആന്ധ്ര, കോവളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ‘ദയാമാത’ ബോട്ടി ൽ ഒരു മാസത്തേക്കാവശ്യമായ സാധനസാമഗ്രികളുമായാണ് സംഘം പോയതെന്നും കണ്ടെത്തി.
13 ക ുടുംബങ്ങളിൽനിന്നായി 43 അംഗ സംഘത്തിൽ നാല് ഗർഭിണികളും നവജാത ശിശു ഉൾപ്പെടെ രണ്ട് കു ട്ടികളും ഉള്ളതായാണ് സൂചന. രണ്ട് സംഘങ്ങളായി ഡൽഹിയിൽനിന്ന് ചെന്നൈ വഴി ട്രെയിനിലും വിമാനമാർഗവും ഡിസംബറിൽ കൊച്ചിയിലെത്തിയ ഇവർ ചെറായിയിലെ റിസോർട്ടുകളിലും ലോഡ്ജുകളിലുമായാണ് താമസിച്ചത്. 12ന് പുലർച്ചയാണ് സംഘം വിദേശത്തേക്ക് കടന്നതെന്നാണ് വിവരം.
യാത്രക്കുമുമ്പ് മുനമ്പത്തെ പമ്പിൽനിന്ന് 10 ലക്ഷം രൂപയുടെ ഇന്ധനവും അഞ്ച് കുടിവെള്ള ടാങ്കുകളും വാങ്ങി. താമസസ്ഥലത്തുനിന്ന് ടൂറിസ്റ്റ് ബസിലും മിനി ബസിലുമാണ് മുനമ്പത്തേക്ക് പോയത്. സംഘാംഗങ്ങൾ ഹിന്ദിയും തമിഴും ഇംഗ്ലീഷും സംസാരിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. ബാഗുകളിലെ രേഖകളും ഫോേട്ടാകളും പരിശോധിച്ചതിൽനിന്ന് ശ്രീലങ്കൻ വംശജരോ തമിഴ്നാട് സ്വദേശികളോ ആണ് സംഘത്തിലുള്ളതെന്നാണ് സംശയം. അനധികൃതമായി എത്തുന്നവരെ കുടിയേറ്റക്കാരായി കരുതുന്ന രാജ്യമാണ് ആസ്ട്രേലിയ.
ഇത്തരക്കാർക്ക് പിന്നീട് പൗരത്വം ലഭിക്കാറുമുണ്ട്. ഇതാണ് അഭയാർഥികളെ പ്രേരിപ്പിക്കുന്നത്. ഇതിന് കൊച്ചിയിൽ കണ്ണികളുള്ള സംഘം പ്രവർത്തിക്കുന്നതായും പൊലീസിന് സൂചന ലഭിച്ചു. െഎ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ചെറായിയിലെ ഹോംസ്റ്റേകളിൽ താമസിച്ചിരുന്നവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. ബോട്ട് കണ്ടെത്തിയാൽ തിരികെയെത്തിക്കാനാണ് പൊലീസ് തീരദേശ സേനക്ക് നൽകിയ നിർദേശം. എന്നാൽ, ഇവർ ഇന്ത്യൻ അതിർത്തി വിട്ടിരിക്കാമെന്നാണ് നിഗമനം.
ശനിയാഴ്ച രാവിലെ മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്ന ഒഴിഞ്ഞ പറമ്പിൽ 18 ബാഗുകൾ ഉപേക്ഷിച്ചത് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് വിവരങ്ങൾ ലഭിച്ചത്. ഉണക്കിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോേട്ടാകൾ, കളിപ്പാട്ടങ്ങൾ, വിമാന ടിക്കറ്റുകൾ തുടങ്ങിയവയായിരുന്നു ബാഗിൽ.
ശനിയാഴ്ച പുലർച്ചെ കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് സമീപവും 52 ബാഗുകൾ കണ്ടെത്തിയിരുന്നു. 12ന് പുലർച്ചെ രണ്ടിന് മൂന്ന് വാഹനങ്ങളിലെത്തിയവർ ഉപേക്ഷിക്കുകയായിരുന്നു. ഇവയിലും കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷൻമാരുടെയും വസ്ത്രങ്ങളും പാത്രങ്ങളും ഭക്ഷ്യസാധനങ്ങളുമാണ് ബാഗുകളിൽ. ലൈഫ് ജാക്കറ്റും വെളളം നിറച്ച കന്നാസും ഉണ്ട്. ശ്രീലങ്കൻ ഭാഷയിലുള്ള ജനന സർട്ടിഫിക്കറ്റും ഡൽഹി സ്വദേശി ദീപക് കന്യാകുമാരിയിൽ ചികിത്സ നടത്തിയ രേഖകളുടെ കോപ്പികളും ഉണ്ട്. ബാഗുകൾ ഇറക്കുന്നത് ശ്രദ്ധയിൽപെട്ടവർ തിരക്കിയപ്പോൾ ചേട്ടന് അപകടം പറ്റിയെന്നും ആശുപത്രിയിലേക്ക് പോകുകയാെണന്നും തിരികെ വന്ന് എടുക്കുമെന്നും പറഞ്ഞ് വാഹനത്തിലുണ്ടായിരുന്നവർ സ്ഥലം വിടുകയായിരുന്നു. കൈക്കുഞ്ഞുമായി ഒരു സ്ത്രീയും കൂട്ടത്തിലുണ്ടായിരുന്നു. നേരം പുലർന്ന ശേഷം ആരെയും കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.