മനുഷ്യ- വന്യജീവി സംഘർഷം: പദ്ധതികൾ നടപ്പാക്കുന്നതിന് സാമ്പത്തിക സ്രോതസ് നിർദേശിക്കാൻ സമിതി
text_fieldsതിരുവനന്തപുരം: മനുഷ്യ -വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി സാമ്പത്തിക ലഭ്യതക്കനുസരിച്ച് ഹ്രസ്വകാല ദീർഘകാല പദ്ധതികൾ കണ്ടുപിടിക്കുവാനും അതിനാവശ്യമായ സാമ്പത്തിക സ്രോതസ് നിർദേശിക്കുവാനും സമിതി രൂപീകരിച്ച് വനം വകുപ്പിന്റെ ഉത്തരവ്.
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഉണ്ടാകുന്നത് സംബന്ധിച്ച് പഠനം നടത്തി അതിനുള്ള കാരണവും സ്വീകരിക്കേണ്ട പരിഹാരമാർഗങ്ങളും ശിപാർശ ചെയ്ത് 2021-2022 ൽ വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിരുന്നു. ഈ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ അഞ്ചു വർഷത്തേക്ക് 620 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്.
ഇതേ കാലയളവിൽ മറ്റൊരു വിദഗ്ധരുടെ സബ് ഗ്രൂപ്പ് രൂപീകരിച്ച് പഠനം നടത്തിയരുന്നു. വിശദമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം ആ ഗ്രൂപ്പും റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ 10 വർഷത്തേക്ക് 1150 കോടി രൂപ കണക്കാക്കിയത്.
ഈ രണ്ടു റിപ്പോർട്ടുകളും പരിഗണിച്ച്, സാമ്പത്തികലഭ്യതയനുസരിച്ച് ഹ്രസ്വകാല (മൂന്ന് വർഷം), ദീർഘകാല മൂന്ന് വർഷത്തിൽ കൂടുതൽ) പദ്ധതികൾ കണ്ടുപിടിക്കാനും അതിനാവശ്യമായ സാമ്പത്തിക സ്രോതസ് നിർദേശിക്കാനുമാണ് പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. മൂന്നാഴ്ചക്ക് അകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.
അഡീഷണൽ ചീഫ് സെക്രട്ടറി (വനം) കെ.ആർ. ജ്യോതിലാൽ, കെ. മുഹമ്മദ് വൈ സഫിറുള്ള (ഓഫീസർ ഓൺ സ്പെഷ്യൽ ഫിനാൻസ് ), ഡി. ജയപ്രസാദ് (വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ), ഡോ. കുരുവിള തോമസ്, ഡോ.എം. ബാലസുബ്രഹ്മണ്യൻ എന്നവരാണ് സമിതിയിലെ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.