ഹാദിയ കേസില്‍ മനുഷ്യാവകാശലംഘനം നടന്നതായി വനിത കമീഷന്‍ ചെയര്‍പേഴ്‌സൻ
text_fieldsകൊച്ചി: ഹാദിയ കേസില്‍ മനുഷ്യാവകാശലംഘനം നടന്നതായി വനിത കമീഷന്‍ ചെയര്‍പേഴ്‌സൻ എം.സി. ജോസഫൈന്‍. ഇഷ്ടമുള്ള മതം സ്വീകരിച്ചതിെൻറ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഹാദിയയുടെ അവസ്ഥ കമീഷന് ബോധ്യപ്പെട്ടതാണ്. ഇൗ അവസ്ഥ സൃഷ്ടിച്ചത് കോടതിയാണ്. സുപ്രീംകോടതിവരെ എത്തിനില്‍ക്കുന്ന കേസില്‍ കൂടുതലൊന്നും പറയാനില്ല.
വനിത കമീഷന്‍ മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍. പെണ്‍കുട്ടികള്‍ വീട്ടുതടങ്കലില്‍ അകപ്പെടുന്ന കേസുകളിൽ പരാതി കിട്ടിയാല്‍ ഇടപെടും. കുമരകം റിസോര്‍ട്ടില്‍ പെണ്‍കുട്ടി തടങ്കലില്‍ കഴിയുന്നെന്ന ഫേസ്ബുക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടിട്ടില്ല. പരാതി ലഭിച്ചാല്‍ ഇടപെടും. സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ ഇഷ്ടക്കാര്‍ക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വർധിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്തവരാണ് ഭൂരിഭാഗവും. ഇതിനെതിരെ ബോധവത്കരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.