നിരാഹാര സമരം: സി.കെ. പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമര ം നടത്തിവന്ന മുൻ പ്രസിഡൻറ് സി.കെ. പത്മനാഭെൻറ ആരോഗ്യനില വഷളായതിനെ തുടർന്ന് അ റസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കി. ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പകരം നിരാഹാരം തുടങ്ങി.
18 ദിവസമായി ശബരിമല വിഷയത്തിൽ ബി.ജെ.പി സെക്രേട്ടറിയറ്റിനു മുന്നിൽ നിരാഹാരം അനുഷ്ഠിച്ചുവരുകയാണ്. സംസ്ഥാന ജന.സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എട്ട് ദിവസവും തുടർന്ന് സി.കെ. പത്മനാഭൻ 10 ദിവസവും സത്യഗ്രഹം അനുഷ്ഠിച്ചു.
ബി.ജെ.പി കോർ കമ്മിറ്റി േയാഗതീരുമാന പ്രകാരമാണ് ബുധനാഴ്ച ഉച്ചക്ക് രേണ്ടാടെ സി.കെ.പിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തിവരുന്ന സമരം തുടരുകതന്നെ ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കി. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സർക്കാർ വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. വനിതാ മതിലിൽ വിശ്വാസികളായ സ്ത്രീകൾ പെങ്കടുക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.