വയനാട് പേരിയയിൽ നായാട്ടു സംഘത്തിന്‍റെ ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക്
text_fieldsപേരിയ: വയനാട് പേരിയയിൽ നായാട്ടു സംഘത്തിന്‍റെ ആക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്ക്. പുള്ളിമാന്‍റെ ഇറച്ചിയുമായി കടന്ന വാഹനം വനപാലകർ തടയുന്നതിനിടെയാണ് സംഭവം.
ഇന്നലെ വൈകുന്നേരമാണ് പേരിയയിൽ വനപാലകർ ആക്രമിക്കപ്പെട്ടത്. വെടിവെച്ച് കൊന്ന നിലയിൽ പുള്ളിമാന്‍റെ ജഡം വനപാലകർ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് വേട്ടയാടൽ സംഘത്തെ കാറിൽ കണ്ടത്.
ഇതേതുടർന്ന് കാർ പരിശോധിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതോടെ പുള്ളിമാന്‍റെ ഇറച്ചിയുമായി സംഘം കടന്നു കളഞ്ഞു. എന്നാൽ, ബൈക്കിൽ പിന്തുടർന്ന വനപാലകർ കാറിനെ മറികടന്ന് നിർത്തുകയും ചെയ്തു. എന്നാൽ, ബൈക്ക് ഇടിച്ചുതെറുപ്പിച്ച് അക്രമികൾ മുന്നോട്ടു പോവുകയായിരുന്നു.
പിടിച്ചെടുത്തത് പുള്ളിമാന്‍റെ ഇറച്ചിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരെ ഇതുവരെ കണ്ടെത്താനായില്ല. സംഭവത്തിൽ പൊലീസും വനം വകുപ്പും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.