Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബുർവി ചുഴലിക്കാറ്റി​െൻറ ശക്​തി കുറഞ്ഞു; അതിതീ​വ്ര ന്യൂനമർദ്ദമായി മാറി
cancel
Homechevron_rightNewschevron_rightKeralachevron_rightബുർവി...

ബുർവി ചുഴലിക്കാറ്റി​െൻറ ശക്​തി കുറഞ്ഞു; അതിതീ​വ്ര ന്യൂനമർദ്ദമായി മാറി

text_fields
bookmark_border

തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ്​ അതിതീവ്ര ന്യൂനമർദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാന്നാർ കടലിടുക്കിൽ തമിഴ്​നാട്​ രാമനാഥപുരത്തിനടുത്ത് വെച്ചാണ്​ ശക്തി കുറഞ്ഞത്​.

ബുർവി ചുഴലിക്കാറ്റ് കഴിഞ്ഞ ആറ്​ മണിക്കൂറായി മണിക്കൂറിൽ ഒമ്പത്​ കി.മീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ രാമനാഥപുരത്തിന് സമീപമായി 9.2° N അക്ഷാംശത്തിലും 79.1 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറിൽ നിന്ന് 20 കിമീ ദൂരത്തിലും കന്യാകുമാരിയിൽനിന്ന് ഏകദേശം 210 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദ്ദത്തി​െൻറ പരമാവധി വേഗത മണിക്കൂറിൽ 55 മുതൽ 65 കി.മീ വരെയും ചില അവസരങ്ങളിൽ 75 കി.മീ വരെയുമാണ്.

അതിതീവ്ര ന്യൂനമർദ്ദം വ്യാഴാഴ്​ച രാത്രിയോട് കൂടി രാമനാഥപുരം, തൂത്തുകുടി ജില്ലകളിലേക്ക് പ്രവേശിക്കും. കരയിലേക്ക് പ്രവേശിക്കുമ്പോൾ കാറ്റി​െൻറ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിതീവ്ര ന്യൂനമർദ്ദം തമിഴ്​നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുരബല ന്യൂനമർദ്ദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കി.മീ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദ്ദം അറബിക്കടലിലെത്തും.

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്ക്​ സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും.

കേരളത്തിലടക്കം ശക്​തമായ മുൻകരുതലുകളാണ്​ ബുർവിയുടെ പശ്ചാത്തലത്തിൽ എടുത്തിട്ടുള്ളത്​. അടുത്ത മൂന്ന്​ മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴക്ക്​ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycloneburvi
Next Story