ഭാര്യ മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും മരിച്ചു
text_fieldsപുനലൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു. കുന്നിക്കോട് ആവണീശ്വരം കല്ലൂർക്കോണം എസ്.എസ്. സദനത്തിൽ ശശിധരൻ (62) ഭാര്യ അംബിക(61) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ 5.45 ഓടെയായിരുന്നു അംബികയുടെ മരണം. തുടര്‍ന്ന് രാത്രി 11.30 ഓടെ ശശിധരനും മരണപ്പെടുകയായിരുന്നു. ഏറെനാളായി അർബുദബാധിതയായ അംബിക പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതേ തുടർന്നായിരുന്നു മരണം.
ഭാര്യയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി തിരികെ വീട്ടിലെത്തിയ ശശീധരന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. ഭാര്യ മരിച്ചശേഷം ആഹാരം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ ശശിധരന് കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
വൈകുന്നേരത്തോടെ ശശിധരനെ കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. യാത്രമധ്യേയാണ് മരണം സംഭവിച്ചത്.
സജിത്ത്, ശരണ്യ എന്നിവർ മക്കളാണ്. അഖിൽ മരുമകനാണ്. ഇവരുടെയും സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.