Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതി തൂങ്ങി മരിച്ച...

യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
cancel

കോന്നി: വാടക വീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഊട്ടുപാറ കുളമാവുകൂട്ടത്തിൽ ആശിഷിനെയാണ്​ (23) കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്​​ ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയത്തിൽ അനിൽകുമാറിന്‍റെയും ശകുന്തളയുടെയും മകൾ ആര്യ കൃഷ്ണയെ പയ്യനാമണ്ണിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്​. മരണത്തിൽ ദുരൂഹതയുണ്ടെന്നും ആശിഷ് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ആര്യയുടെ പിതാവ്​ അനിൽകുമാർ കോന്നി പൊലീസിൽ മൊഴി നൽകിയിരുന്നു.

മൂന്ന് വർഷം മുമ്പാണ് വിദ്യാർഥിനിയായിരുന്ന ആര്യയും ആശിഷും വിവാഹിതരായത്. വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്ത ആശിഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ഇവർക്ക്​ ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:husband arrestedarrest
News Summary - Husband arrested in connection with woman's death by hanging
Next Story