Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2025 5:13 AMUpdated On
date_range 14 April 2025 5:38 AMവയനാട്ടിൽ മക്കളെ പൂട്ടിയിട്ട് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsbookmark_border
കേണിച്ചിറ (വയനാട്): ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (39) ആണ് കൊല്ലപ്പെട്ടത്. കൈ ഞെരമ്പ് മുറിച്ച ഭർത്താവ് ജിൻസൺ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്നലെയായിരുന്നു സംഭവം. കടബാധ്യതയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് ജിൻസൺ ക്രൂരകൃത്യം ചെയ്തത്.
വാട്ടർ അതോറിറ്റി ജീവനക്കാരനായ ജിൻസൺ മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story