ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു; കൊലക്കത്തിക്ക് മുന്നിൽ മുഹ്സില പിടഞ്ഞില്ലാതായത് വിവാഹത്തിൻെറ പുതുമ മാറും മുമ്പ്
text_fieldsകൊടിയത്തൂർ (കോഴിക്കോട്): ഉറങ്ങിക്കിടന്ന ഭാര്യയെ യുവാവ് കഴുത്തറുത്തു കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങൽ കുട്ട്യാലിയുടെ മകൻ ഷഹീറാണ് (30) ഭാര്യ ഒതായി മുഹ്സിലയെ (20) കഴുത്തറുത്ത് കൊന്നത്. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം.
ഷഹീറിെൻറ മുറിയിൽനിന്ന് വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മാതാപിതാക്കൾ വന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ കൂട്ടാക്കിയില്ല. തുടർന്ന് മാതാപിതാക്കൾ അടുത്ത വീടുകളിലെ ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീർ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. ബന്ധുക്കൾ മുറിക്കകത്ത് കയറി നോക്കിയപ്പോഴാണ് മുഹ്സിലയെ കഴുത്തറുത്തതിനെ തുടർന്ന് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പുറത്തേേക്കാടിയ ഷഹീറിനെ ബന്ധുക്കൾ പിടികൂടി. മുക്കം പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് കൃത്യം നിർവഹിച്ചതെന്നാണ് നിഗമനം. ആറു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. മലപ്പുറം ഒതായി ചൂള്ളാട്ടിപാറ പുളിക്കൽ മുജീബിെൻറയും കദീജയുടെയും മകളാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞദിവസമാണ് യുവതി സ്വന്തം വീട്ടിൽനിന്ന് പഴംപറമ്പിലെ ഭർതൃവീട്ടിലെത്തിയത്.
പ്രതിയെ തെളിവെടുപ്പിനെത്തിച്ചു; കൊലക്കുപയോഗിച്ച കത്തി കണ്ടെടുത്തു
കൊടിയത്തൂർ: പഴംപറമ്പിൽ ഭാര്യയെ കത്തികൊണ്ട് കഴുത്തിന് കുത്തി കൊന്ന സംഭവത്തിൽ പ്രതി ഷഹീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു. വീടിൻെറ ഉൾഭാഗവും പരിസരവും പരിശോധിച്ചശേഷം തൊട്ടടുത്ത പറമ്പിൽനിന്ന് കൊലക്കുപയോഗിച്ച കത്തി ഉപേക്ഷിച്ച സ്ഥലവും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.
മൂന്ന് കഷണങ്ങളാക്കി കാട്ടിലുപേക്ഷിച്ച കത്തി പൊലീസ് കണ്ടെടുത്തു. താമരശ്ശേരി ഡിവൈ.എസ്.പി സന്തോഷിൻെറയും മുക്കം പൊലീസ് ഇൻസ്പെക്ടർ നിസാമിൻെറയും നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. നിർവികാരനായാണ് പൊലീസിനോെടാപ്പമെത്തിയ പ്രതി ഷഹീർ തെളിവെടുപ്പിലുടനീളം പെരുമാറിയത്.
എസ്.ഐ കെ. രാജീവൻ, അസ്സൈൻ, എ.എസ്.ഐമാരായ സാജു, സിവിൽ പൊലീസ് ഓഫിസർമാരായ ഷഫീഖ് നീലിയാനിക്കൽ, രതീഷ്, സുരേഷ്, ഷോബിൻ, അരുൺ, സിനീഷ്, സ്വപ്ന എന്നിവരടങ്ങിയ സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. നേരേത്ത ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരുന്നു.
സയൻറിഫിക് ഓഫിസർ എ. ഇസ്ഹാഖ്, കെ.പി. ഹിദായത്ത്, ഫോട്ടോഗ്രാഫർ ഹാരിസ് എന്നിവരടങ്ങുന്ന ആറംഗ ഫോറൻസിക് സംഘവും ജിജീഷ് പ്രസാദ്, ബിനീഷ്, പ്രബീഷ് എന്നിവരടങ്ങുന്ന വിരലടയാള വിദഗ്ധരുമാണ് തെളിവെടുപ്പു നടത്തിയത്.
ഭർത്താവിെൻറ കൊലക്കത്തിക്ക് മുന്നിൽ മുഹ്സില പിടഞ്ഞില്ലാതായത് വിവാഹത്തിെൻറ പുതുമ മാറും മുമ്പ്
എടവണ്ണ: ഭർത്താവിെൻറ കൊലക്കത്തിക്ക് മുന്നിൽ മുഹ്സില പിടഞ്ഞില്ലാതായത് വിവാഹജീവിതത്തിെൻറ പുതുമ മാറും മുമ്പ്. ആറുമാസം മുമ്പാണ് കൊടിയത്തൂർ സ്വദേശി ഷഹീറുമായി ഊർങ്ങാട്ടിരി ചൂളാട്ടിപ്പാറ കുരിക്കലംപാട് സ്വദേശിനി മുഹ്സിലയുടെ വിവാഹം നടന്നത്. സന്തോഷകരമായ ജീവിതമായിരുന്നു തുടക്കത്തിൽ.
പിന്നീട് ഷഹീറിെൻറ സംശയരോഗമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചതെന്ന് പറയുന്നു. ഇരുവർക്കുമിടയിൽ അസ്വാരസ്യമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറയുന്നു. സംഭവത്തിെൻറ ഞെട്ടലിൽനിന്ന് മുഹ്സിലയുടെ കുടുംബവും ബന്ധുക്കളും ഇനിയും മോചിതരായിട്ടില്ല. കഴിഞ്ഞദിവസമാണ് മുഹ്സില സ്വന്തം വീട്ടിൽനിന്ന് കൊടിയത്തൂരിലെ ഭർതൃവീട്ടിലെത്തിയത്. ഭർതൃഗൃഹത്തിലേക്ക് പോകാൻ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും വീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് പോയതെന്നും ബന്ധുക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.