ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേല്‍പിച്ച ഗൃഹനാഥൻ തൂങ്ങി മരിച്ചു
text_fieldsകൊച്ചി: ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. ആക്രമണത്തിൽ നിന്ന് മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മാതാവിനും വെേട്ടറ്റു. പെരുമ്പാവൂര്‍ ഓടക്കാലി പുന്നയം ശ്രീകൃഷ്ണ ഭവനിൽ മനോജ് (46) ആണ് തൂങ്ങി മരിച്ചത്. ഭാര്യ തൃക്കാരിയൂർ ആയക്കാട്ട് മുല്ലാട്ട് വീട്ടിൽ സന്ധ്യക്കാണ് (32) ഗുരുതരമായി പരിക്കേറ്റത്. സന്ധ്യയും, കഴുത്തിന് പിന്നിലും ചെവിയിലും വെേട്ടറ്റ മാതാവ് ശാരദയും ഇടപ്പള്ളി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അമൃത ആശുപത്രിയിൽ നഴ്സാണ് സന്ധ്യ.
ചൊവ്വാഴ്ച രാവിലെ 7.45 ഒാടെ ഇവർ താമസിക്കുന്ന ചേരാനെല്ലൂര്‍ കുന്നുംപുറം എസ്.ബി.എ ജംഗ്ഷന് സമീപത്തെ ക്വാർേട്ടഴ്സിലാണ് സംഭവം. 13 വർഷം മുമ്പ് വിവാഹിതരായ മേനാജും സന്ധ്യയും കുടുംബ പ്രശ്നങ്ങൾ മൂലം രണ്ടു വർഷമായി പൂർണമായും അകന്നുകഴിയുകയാണ്. വിവാഹ മോചനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഇന്നലെ രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടു വിട്ട് മടങ്ങിവരുന്നതിനിടെ മനോജ് ക്വാർേട്ടഴ്സ് പരിസരത്ത പതുങ്ങിയിരുന്ന് സന്ധ്യയെ ആക്രമിക്കുകയായിരുന്നു.
വെേട്ടറ്റ് സന്ധയുടെ ഒരു കൈ അറ്റുതൂങ്ങി. മുഖത്തും ഗുരുതരമായി പരിക്കുണ്ട്. വെേട്ടറ്റ സന്ധ്യ പുറത്തേക്ക് ഒാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റോഡിൽ കുഴഞ്ഞു വിണു. ഇതിെൻറ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി വിൽ പതിഞ്ഞിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം വീട്ടിലേക്ക് ഒാടിക്കയറി കുളിമുറിയുടെ വാതിലടച്ച് മനോജ് അതിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ചേരാനല്ലൂർ പൊലിസ് എത്തി കതകു പൊളിച്ച് അകത്തു കടന്നപ്പോൾ മരിച്ചരിന്നു.
മേൽനടപടികൾക്ക് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകുന്നേരം 6 മണിയോടെ പെരുമ്പാവൂരിലെ വീട്ടിൽ സംസ്കാരം നടത്തി. ഇലക്ട്രീഷ്യനാണ് മനോജ്. ഏകമകൻ മിഥുൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ചികിൽസയിൽ കഴിയുന്ന സന്ധ്യയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 11 മണിക്കൂർ എടുത്താണ് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.