Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഴക്കിനിടെ ഭാര്യയെ...

വഴക്കിനിടെ ഭാര്യയെ തലക്കടിച്ചു വീഴ്ത്തി; മരിച്ചെന്ന് കരുതി ഭർത്താവ് ജീവനൊടുക്കി

text_fields
bookmark_border
raveendran 897987
cancel

തലശ്ശേരി: പിണറായിയിൽ ഭാര്യയെ തലക്കടിച്ചു പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം ചാലിൽ വീട്ടിൽ പൊളുക്കായി രവീന്ദ്രൻ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

രവീന്ദ്രൻ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇവർക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഭാര്യ മരിച്ചെന്ന് കരുതിയ രവീന്ദ്രൻ വീടിന്‍റെ മുകൾ നിലയിൽ കയറി തൂങ്ങി മരിച്ചെന്നാണ് നിഗമനം. മാലൂർ സ്വദേശികളായ രവീന്ദ്രനും കുടുംബവും വെണ്ടുട്ടായിയിൽ ഏതാനും മാസം മുമ്പാണ് വാടകക്ക് താമസം തുടങ്ങിയത്.

ഒരു മകനും മകളുമുണ്ട്. മൃതദേഹം തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്ന് വൈകീട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news
News Summary - husband took his own life after hitting his wife on the head
Next Story