Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹുസൈൻ സഖാഫി...

ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

text_fields
bookmark_border
ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ
cancel
camera_alt

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് മന്ത്രി വി. അബ്ദുറഹിമാൻ ബൊക്കെ നൽകുന്നു

കോഴിക്കോട്​: 2024-27 വർഷത്തേക്കുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ കമ്മിറ്റി അംഗം ഉമർ ഫൈസി മുക്കമാണ് ചെയർമാൻ സ്ഥാനത്തേക്ക് ഹുസൈൻ സഖാഫിയെ നാമനിർദേശം ചെയ്തത്. അഡ്വ. മൊയ്തീൻ കുട്ടി പിന്താങ്ങി. റിട്ടേർണിങ് ഓഫീസർ വി.ആർ. ബിന്ദു തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

മലപ്പുറം കുഴിമണ്ണ, തവനൂർ സ്വദേശിയായ ഹുസൈൻ സഖാഫി സമസ്ത കാന്തപുരം വിാഭഗം മുശാവറ അംഗവും കോഴിക്കോട് ജാമിഅ മർകസ് പ്രൊ-ചാൻസിലറുമാണ്. നിലവിൽ മഞ്ചേരി ജില്ല കോടതിയിൽ അഭിഭാഷകനുമാണ്. റഷ്യ, കാനഡ, അമേരിക്ക, ഈജിപ്ത്, മലേഷ്യ, യു.എ.ഇ, ലിബിയ, ജോർദാൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന വിവിധ അന്താരാഷ്ട്ര പണ്ഡിത സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി തവണ പങ്കെടുത്തിട്ടുണ്ട്.

മുമ്പ് ആരാധനാലയങ്ങളുടെ സെൻസസിനായി സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ അംഗമായിരുന്നു. മർകസ് ശരീഅ കോളജിൽ നിന്ന് മതപഠനത്തിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അറബി ഭാഷയിലും നിയമപഠനത്തിലും ബിരുദവും അറബിയിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം 2021ൽ ആന്ധ്രയിലെ ശ്രീ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

'ഇസ്‌ലാമിക കർമശാസ്ത്രത്തിന് അറബി ഭാഷയിൽ കേരള പണ്ഡിതർ നൽകിയ സംഭാവന' എന്ന വിഷയത്തിൽ 2004 ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റി, ഡൽഹി ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് അറബി, ഉറുദു ഭാഷകളിൽ വിവിധ ഹൃസ്വകാല കോഴ്‌സുകളും പൂർത്തീകരിച്ചിട്ടുണ്ട്.

പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന സി.എസ് മൊയ്തീൻ കുട്ടി മുസ്‌ലിയാരുടെ മകൻ സി.എസ് മുഹമ്മദ് മുസ്‌ലിയാർ-കടുങ്ങല്ലൂർ വാചാപ്പുറത്ത് ആമിന ദമ്പതികളുടെ മകനാണ്. താമരശ്ശേരി അണ്ടോണ സ്വദേശി സീനത്ത് ആണ് പത്നി. മക്കൾ: അമീൻ മുബാറക് സഖാഫി, ഹുസ്‌ന മുബാറക്, അദീബ് മുബാറക്. മരുമക്കൾ: അബ്ദുറഊഫ് അസ്ഹരി, ജെബിൻ.

സംസ്ഥാന സ്പോർട്സ്, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ നടന്ന പുതിയ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിൽ 2025 വർഷത്തെ ഹജ്ജ് ഒരുക്കങ്ങളെ വിലയിരുത്തി. മുൻവർഷത്തേക്കാൾ മികച്ച സേവനങ്ങൾ ഹാജിമാർക്ക് ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കുട്ടിച്ചേർത്തു.

കമ്മിറ്റി അംഗങ്ങളായ മുഹ്സിൻ എം.എൽ.എ, പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബർ, അഷ്കർ കോറാട്, ഒ.വി. ജഅ്ഫർ, ശംസുദ്ദീൻ അരിഞ്ഞിറ, നൂർ മുഹമ്മദ് നൂർഷാ, എം.എസ്. അനസ് ഹാജി, മുഹമ്മദ് സക്കീർ സാഹിബ്, ഹജ്ജ് അസി. സെക്രട്ടറി ജാഫർ കക്കൂത്ത്, പി.കെ. അസ്സൈൻ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj committee
News Summary - Hussain Sakhafi Chullikode elected new Chairman of State Hajj Committee
Next Story