നാട്ടിലെ പ്രവാസി കുടുംബങ്ങളെ സഹായിക്കണം -ഹൈദരലി ശിഹാബ് തങ്ങൾ
text_fieldsമലപ്പുറം: പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങളിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ മുസ്ലിംലീഗിന്റെ പ്രാദേശി ക കമ്മിറ്റികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ ്ങൾ. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്കൊപ്പം ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നാടിനും വീടിനും വേണ്ടിയാണ് നമ്മുടെ സഹോദരങ്ങൾ പ്രവാസ ജീവിതം തെരഞ്ഞെടുത്തത്. ഈ പ്രയാസത്തിന്റെ സമയത്ത് അവരെ സഹായിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. പ്രവാസലോകത്ത് അവരെ സഹായിക്കാൻ സദാ സന്നദ്ധരായി കെ.എം.സി.സി ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വളരെ സ്തുത്യർഹമായ രീതിയിലാണ് കെ.എം.സി.സി കമ്മിറ്റികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അവരെ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുകയാണ്- തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫിൽ ജോലിയോ ശമ്പളമോ ഇല്ലാതെ പലരും കഷ്ടപ്പെടുന്നുണ്ട്. അവരുടെ നാട്ടിലെ കുടുംബങ്ങളെ കണ്ടറിഞ്ഞ് സഹായിക്കേണ്ട സന്ദർഭമാണിത്. അങ്ങനെയുള്ളവരെക്കുറിച്ചുള്ള വിവരം ശേഖരിച്ച് അവർക്ക് അടിയന്തര സഹായമായി ഭക്ഷ്യധാന്യങ്ങളും മറ്റും എത്തിക്കാൻ മുസ്‌ലിംലീഗ് കമ്മിറ്റികൾ ശ്രദ്ധ ചെലുത്തണം. നാളേക്കുവേണ്ടി ഒന്നും എടുത്തുവെക്കാതെ കുടുംബത്തിനും നാടിനും വേണ്ടി എല്ലാം ചെലവഴിച്ച പ്രവാസികളെ ഈ അവസ്ഥയിൽ കൈവിടാനാകില്ലെന്നും തങ്ങൾ പറഞ്ഞു. മലബാറിലെ പ്രവാസി കുടുംബങ്ങളുടെ ആശ്രിതർക്ക് സൗജന്യമായി മരുന്നെത്തിക്കുന്ന പദ്ധതി കോഴിക്കോട് സി.എച്ച് സെൻറർ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.