വിഭാഗീയതയുണ്ടാക്കുന്ന പ്രതിഷേധം പാടില്ല –ഹൈദരലി തങ്ങള്‍
text_fieldsമലപ്പുറം: കഠ്വയിലെ പെൺകുട്ടിക്കൊപ്പം രാജ്യം ഒറ്റക്കെട്ടായി നിൽക്കവെ, ഐക്യദാര്‍ഢ്യത്തില്‍ വിള്ളല്‍ വരുത്തുന്നതും സമാധാനാന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്നതുമായ പ്രതിഷേധങ്ങള്‍ അനഭിലഷണീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.
വര്‍ഗീയ ഫാഷിസ്റ്റ് ശക്തികൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ രാജ്യം കൈകോര്‍ത്ത് നില്‍ക്കുന്നെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു കഠ്വ, ഉന്നാവ് സംഭവങ്ങളിലുണ്ടായ പ്രതികരണം. എന്നാൽ, സമൂഹം ഒറ്റക്കെട്ടായി നില്ക്കുമ്പോള് അതില്‍നിന്ന് ശ്രദ്ധ തിരിക്കാനും വര്‍ഗീയസ്വഭാവവും സ്പര്‍ധയും സൃഷ്ടിക്കാനും ചില കേന്ദ്രങ്ങള്‍ ആസൂത്രിതശ്രമം നടത്തുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രകോപനപരമായ പ്രചാരണങ്ങള്‍ക്കും വഴിവിട്ട പ്രതിഷേധങ്ങള്‍ക്കും അരങ്ങൊരുക്കുന്നവര്‍ ഇരയെ നശിപ്പിച്ചവരുടെ താല്പര്യങ്ങളിലേക്കും അവര്‍ ഒരുക്കുന്ന കെണിയിലേക്കുമാണെത്തുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതക്ക് കാരണമാകുമെന്നും തങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.