പാർട്ടിക്കെതിരായ ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഹൈദരലി തങ്ങൾ
text_fieldsമലപ്പുറം: സമൂഹ മാധ്യമങ്ങളിലും ചില ദൃശ്യ മാധ്യമങ്ങളിലും മുസ്ലിം ലീഗിനെതിരെ വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ചിലരുടെ ഭാവന സൃഷ്ടിയാണെന്നും പാണക്കാട് ഹൈദരലി തങ്ങൾ. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളും അംഗങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നത് ഭൂഷണമല്ല. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും ഹൈദരലി തങ്ങൾ ആവശ്യപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത പരാജയം ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ് . എന്നാൽ മുസ്ലിം ലീഗ് അതിെൻറ ശക്തി കേന്ദ്രങ്ങളിൽ സാമാന്യം മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചു. ചില ജില്ലകളിൽ പാർട്ടിക്ക് സീറ്റ് നഷ്ടമുണ്ടായിട്ടുണ്ട്. അതിെൻറ കാരണങ്ങൾ ഗൗരവമായി തന്നെ പാർട്ടി വിശകലനം ചെയ്യും.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്ന മുറക്ക് സംസ്ഥാന പ്രവർത്തക സമിതി യോഗം ചേർന്ന് രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തും. 2006ൽ പാർട്ടി ഇതിനേക്കാൾ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ 2011ൽ പൂർവ്വാധികം ശക്തിയോടെ തിരിച്ച് വന്ന ചരിത്രമാണ് നമുക്ക് മുമ്പിലുള്ളതെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.