ഇടതുസർക്കാർ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നു -ഹൈദരലി ശിഹാബ് തങ്ങൾ
text_fieldsതിരുവനന്തപുരം: ഭക്ഷണത്തിെൻറയും വിശ്വാസത്തിെൻറയും പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊന്നൊടുക്കുേമ ്പാൾ കേരള സർക്കാർ വിശ്വാസങ്ങളെയും ആചാരങ്ങെളയും വെല്ലുവിളിക്കുന്നെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യുവജനയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവും മതേതര ത്വവും തകർക്കാനാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും ശ്രമിക്കുന്നത്. ഭക്ഷണത്തിെൻറയും വസ്ത്രത്തിെൻറയ ും പേരിൽ രാജ്യത്ത് ഇനി ഒരാൾക്കും ജീവഹാനി സംഭവിക്കരുത്. മനുഷ്യനെ കൊന്നിട്ടായാലും ജീവികളെ പരിപാലിക്കണമെന്ന ് പറയുന്നത് രാഷ്ട്രീയമോ രാജ്യസ്നേഹമോ അല്ല. അത്തരക്കാരിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ കരുത്തുള്ള നേതൃത്വവും വിശാല ജനാധിപത്യചേരിയും രൂപപ്പെട്ടിരിക്കുന്നു. മോദി എത്ര തന്ത്രങ്ങൾ പയറ്റിയാലും അതിനെയെല്ലാം നിലംപരിശാക്കാൻ കരുത്തുള്ള നേതാവാണ് രാഹുൽ ഗാന്ധിയെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചു.
കേരളത്തിൽ മാർക്സിസ്റ്റ് അക്രമഭരണത്തിന് വഴിയൊരുക്കിയത് മതേതരവിശ്വാസികളിലെ ആശയക്കുഴപ്പമാണ്. ഭരണം കിട്ടിയപ്പോൾ വിശ്വാസങ്ങളെയും ആചാരങ്ങളെയും വെല്ലുവിളിക്കാൻ സി.പി.എമ്മിന് ധൈര്യംവന്നു. കൊലപാതക രാഷ്ട്രീയം പതിവായി. പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാനുള്ള പണമെടുത്ത് വനിതാമതിൽ പണിത് പാർട്ടിയെ രക്ഷിക്കുകയാണ്. ഇൗ കൊള്ളരുതായ്മക്കെതിരെ കേരള ജനത പ്രതികരിക്കണം. വിശ്വാസവും മതസൗഹാർദവും സംരക്ഷിക്കാൻ ജനാധിപത്യചേരി ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, കർണാടക മന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ മുഖ്യാതിഥികളായി. യാത്ര ക്യാപ്റ്റൻകൂടിയായ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. ശശി തരൂർ, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ്, ഡോ. എം.കെ. മുനീർ, കെ.പി.എ. മജീദ്, എം.പി. അബ്ദുസ്സമദ് സമദാനി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജാഥ വൈസ് ക്യാപ്റ്റനും യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയുമായ പി.കെ. ഫിറോസ്, കെ.എം. ഷാജി, എം.എ. സമദ് തുടങ്ങിയവർ സംസാരിച്ചു. പതിനായിരങ്ങൾ പെങ്കടുത്ത പൊതുസമ്മേളനത്തോടെയാണ് കാസർകോട്ടുനിന്ന് ആരംഭിച്ച യുവജനയാത്ര സമാപിച്ചത്.
അണമുറിയാത്ത ആവേശം; തലസ്ഥാനം ശുഭ്രസാഗരം
തിരുവനന്തപുരം: അണമുറിയാത്ത ആവേശത്തിരയിൽ തലസ്ഥാനത്ത് ഹരിതപ്രവാഹം. നേതാക്കൾക്ക് പിന്നിൽ 15000 വൈറ്റ് ഗാർഡുകൾകൂടി അണിനിരന്നതോടെ നഗരം ശുഭ്രസാഗരം. ‘വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം’ എന്നീ മുദ്രാവാക്യങ്ങളുയർത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് നടത്തിയ യുവജനയാത്രക്കാണ് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രൗഢോജ്ജ്വല സമാപനമായത്.
വൈകീട്ട് മൂന്നോടെ മാർച്ച് കാണുന്നതിന് എം.ജി റോഡിെൻറ ഇരുവശങ്ങളിലും പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു. നേതാക്കളുടെ കട്ടൗട്ടുയർത്തിയും മുഖംമൂടികളണിഞ്ഞുമായിരുന്നു പ്രവർത്തകരെത്തിയത്. വൈകീട്ട് നാലരയോടെ വെള്ളയമ്പലത്തിന് സമീപത്തുനിന്ന് വൈറ്റ് ഗാർഡ് മാർച്ച് തുടങ്ങി. ലീഗ് എം.എൽ.എമാർ മാർച്ചിെൻറ നിയന്ത്രണമേറ്റെടുത്ത് മുന്നിൽ തന്നെയുണ്ടായിരുന്നു. ലീഗ് ഗായകസംഘം ഉൾപ്പെട്ട പാട്ടുവണ്ടിയായിരുന്നു മുന്നിൽ. പാട്ടിനൊത്ത് താളം ചവിട്ടി പിന്നിൽ ചെറുപ്പക്കാരും. പിന്നിൽ സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും ഉൾപ്പെടെ നേതാക്കളുടെ നിര. ഇതിനുശേഷമാണ് െവള്ള പാൻറും ഷർട്ടും പച്ചത്തൊപ്പിയുമണിഞ്ഞ വൈറ്റ് ഗാർഡിെൻറ പരേഡ് ഒഴുകിനീങ്ങിയത്.
ജീവകാരുണ്യ- ദുരിതാശ്വാസമേഖലയിൽ ഇടപെടാൻ യൂത്ത് ലീഗ് രൂപംകൊടുത്ത സംവിധാനമാണ് വൈറ്റ് പരേഡ്. സെൻട്രൽ സ്റ്റേഡിയത്തിൽ സമ്മേളനനഗരിയുടെ ഒത്ത നടുവിലാണ് വൈറ്റ് ഗാർഡുമാർക്ക് ഇരിക്കാൻ സൗകര്യമൊരുക്കിയത്. ഉച്ചക്ക് ഒന്നോടെ സമ്മേളനനഗരിയിൽ പ്രവർത്തകർ എത്തിത്തുടങ്ങി. അഞ്ചോടെ വൈറ്റ് ഗാർഡുമാർക്ക് ഒരുക്കിയ ഇരിപ്പിടസൗകര്യമല്ലാതെ മറ്റെല്ലാം നിറഞ്ഞുകവിഞ്ഞു. വൻ ജനാവലി പിന്നെയും സ്റ്റേഡിയത്തിന് പുറത്തായിരുന്നു. സമ്മേളനത്തിൽ നേതാക്കളെ ഒാരോരുത്തരെയും ഹർഷാരവത്തോടെയാണ് കൂറ്റൻ സദസ്സ് എതിരേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.