ഏക സിവില്‍കോഡിനെതിരെ മതസംഘടനകള്‍ ഒരുമിക്കണം -ഹൈദരലി ശിഹാബ് തങ്ങള്‍
text_fieldsകൊല്ലം: ഏക സിവില്‍കോഡിനെതിരെ എല്ലാ മതസംഘടനകളും ഒരുമിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഭരണഘടനയുടെ ആശയങ്ങളെ തകര്‍ത്താണ് ഏക സിവില്‍കോഡുമായി ഭരണാധികാരികള്‍ മുന്നോട്ടുവരുന്നത്. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ വജ്ര ജൂബിലി സമാപനത്തോടനുബന്ധിച്ച് കന്‍േറാണ്‍മെന്‍റ് മൈതാനിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത- സാമൂഹികസേവന-വിദ്യാഭ്യാസ രംഗങ്ങളില്‍ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ എപ്പോഴും മുന്നില്‍നില്‍ക്കുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും ഒരു മത നിയമമെന്ന് ഏത് മോദി പറഞ്ഞാലും നടക്കില്ളെന്ന് മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏക സിവില്‍കോഡിനെതിരെ മതേതര ശക്തികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഏക സിവില്‍കോഡിനെതിരെയുള്ളത് ഏതെങ്കിലും ഒരു മതത്തിനെതിരായ പ്രതിഷേധമല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വജ്രജൂബിലി സമാപനത്തിന്‍െറ ഭാഗമായി വ്യാഴാഴ്ച രാവിലെ മുതല്‍ കിളികൊല്ലൂര്‍ മന്നാനിയ്യ ഉമറുല്‍ ഫാറൂഖ് റഈസുല്‍ ഉലമാ നഗറില്‍ പ്രതിനിധി സമ്മേളനം നടക്കും. ‘ഇസ്ലാം മാനവികതയുടെ സന്ദേശം’ പ്രമേയത്തില്‍ 2016 ഫെബ്രുവരി 27ന് മലപ്പുറം വളാഞ്ചേരിയിലാണ് വജ്ര ജൂബിലി ആഘോഷത്തിന് തുടക്കമായത്. ഇതിന്‍െറ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍, എക സിവില്‍കോഡ് വിരുദ്ധ റാലികള്‍, സമ്മേളനങ്ങള്‍, 60 നിര്‍ധന യുവതികളുടെ വിവാഹം, കാന്‍സര്‍-ഡയാലിസിസ് രോഗികള്‍ക്കായി കാരുണ്യ ചികിത്സ പദ്ധതികള്‍, മതമൈത്രി സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.