ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കാനാകുന്നില്ല -മന്ത്രി കെ. കൃഷ്ണൻകുട്ടി
text_fieldsഒറ്റപ്പാലം: സാധ്യതകൾ ഏറെയുണ്ടെങ്കിലും ജല വൈദ്യുതി പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കോതകുർശ്ശി 110 കെ.വി സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം തരുവാക്കോണത്ത് നിർവഹിക്കുകായിരുന്നു മന്ത്രി. പരിസ്ഥിതിക്ക് കോട്ടം തട്ടുമെന്ന വാദവുമായി പരിസ്ഥിതി പ്രേമികൾ ബാഗും തൂക്കിയിറങ്ങിയാൽ പ്രതിസന്ധിയിലാവുകയാണ് ഓരോ പദ്ധതിയും. ജില്ലക്ക് ഏറെ പ്രയോജനമാണ് പാത്രക്കടവ് ജലവൈദ്യുതി പദ്ധതി. ഇത് യാഥാർഥ്യമായാൽ കുറഞ്ഞനിരക്കിൽ വൈദ്യുതി വിതരണം സാധ്യമാകും. ഒടുവിൽ അദാനി, അംബാനിമാരുടെ കൈകളിൽ ഇവയെത്തുമ്പോൾ താഴെ തട്ടിലുള്ള ജനങ്ങൾക്ക് ഇവരിൽനിന്ന് വൈദ്യുതി വാങ്ങാൻ കഴിയാത്ത നിലയിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പി. മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ട്രാൻസ്മിഷൻ സിസ്റ്റം ഓപറേഷൻ ആൻഡ് പ്ലാനിങ് ഡയറക്ടർ സജി പൗലോസ്, ചീഫ് എൻജിനീയർ ട്രാൻസ്മിഷൻ നോർത്ത് ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.