നാടിന് വേണ്ടി ഈ ഐക്യം കാത്തുസൂക്ഷിക്കുക –ഹൈദരലി തങ്ങൾ
text_fields
മലപ്പുറം: നന്മയുടെ മാര്‍ഗത്തില്‍ ത്യാഗം ചെയ്യാനുള്ള സന്നദ്ധതയാണ് ബലിപെരുന്നാളിെൻറ ആത്മസത്തയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ഇത്തവണ ബലിപെരുന്നാള്‍ കടന്നുവരുന്നത് അത്യന്തം വേദനാജനകവും ആശങ്കാഭരിതവുമായ അന്തരീക്ഷം കേരള ജനതയില്‍ തിങ്ങിനില്ക്കുന്ന സന്ദര്‍ഭത്തിലാണ്. സകല ഭിന്നതകളും മറന്ന് ഒരുമെയ്യായി കൈകോര്‍ത്തു നിന്നാണ് ഈ പ്രതിസന്ധിയില്‍നിന്ന് നാട് രക്ഷ തേടിയത്. ഇവിടെ രൂപപ്പെട്ട ഈ ഐക്യം തകരാതെ സൂക്ഷിക്കണമെന്ന് തങ്ങൾ പറഞ്ഞു.
ഏകതയുടെ സന്ദേശം
–എം.ഐ. അബ്ദുൽ അസീസ്
കോഴിക്കോട്: ത്യാഗത്തിെൻറയും പരസ്നേഹത്തിെൻറയും ഏകതയുടെയും സന്ദേശമാണ് ബലിപെരുന്നാളും ഓണവും നൽകുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ആശംസ സന്ദേശത്തിൽ പറഞ്ഞു. ദേശീയതയുടെ പേരിൽ ലക്ഷങ്ങളെ അഭയാർഥികളായി തള്ളുന്ന കാലത്ത് വലിയ സന്ദേശമാണ് ഇബ്രാഹീമിെൻറ ജീവിതം. മനുഷ്യെൻറ ഏകതയും നന്മയുമാണ് ഓണവും പ്രതിനിധാനം ചെയ്യുന്നത്. ദുരിതത്തിലകപ്പെട്ട പതിനായിരങ്ങളെ രക്ഷിച്ചെടുക്കുന്നതിൽ സമാനതകളില്ലാത്ത സേവനമാണ് കേരളം കാഴ്ചവെച്ചത്. സഹായമെത്തിക്കുന്നതിൽ മറുനാടൻ മലയാളികളും മഹത്തായ സേവനമർപ്പിച്ചിട്ടുണ്ട്. പെരുന്നാൾ -ഓണ ആഘോഷാവസരങ്ങളിലും ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാകാൻ അബ്ദുൽ അസീസ് അഹ്വാനം ചെയ്തു.
‘ഇബ്രാഹിമിെൻറ മാതൃക ഉൾക്കൊള്ളണം’
കോഴിക്കോട്: ദൈവാർപ്പണത്തിെൻറ ഉത്തമ പാഠങ്ങൾ കാഴ്ചവെച്ച പ്രവാചകൻ ഇബ്രാഹിമിെൻറ മാതൃക ഉൾക്കൊള്ളാൻ ബലിപെരുന്നാൾ ആഘോഷം നമുക്ക് പ്രചോദനമാകണമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി സന്ദേശത്തിൽ പറഞ്ഞു.
ദുരിതാശ്വാസ നിധി നിറക്കുക
–െഎ.എൻ.എൽ
കോഴിക്കോട്: കേരളത്തിലെ വലിയ വിഭാഗം ജനങ്ങൾ പ്രളയക്കെടുതിയിൽപ്പെട്ട് കഷ്ടനഷ്ടങ്ങൾ സഹിക്കുേമ്പാൾ പെരുന്നാൾ, ഒാണം ആഘോഷങ്ങളിലെ ആഡംബരങ്ങൾ കുറച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി വിഭവ സമാഹരണം നടത്തണമെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ത്യാഗത്തിെൻറ പാഠങ്ങൾ പ്രസരിപ്പിക്കണം
കോഴിക്കോട്: ത്യാഗത്തിെൻറയും അർപ്പണ ബോധത്തിെൻറയും അനശ്വരപാഠങ്ങൾ നൽകുന്ന ബലിപെരുന്നാൾ മാതൃക ജീവിതത്തിലൂടെ സമൂഹത്തിൽ പ്രസരിപ്പിക്കാൻ വിശ്വാസികൾ തയാറാകണമെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. അബ്ദുൽ മജീദ് സ്വലാഹിയും ഓർഗനൈസിങ് സെക്രട്ടറി പി.കെ. സകരിയ്യയും ഈദ് സന്ദേശത്തിൽ അറിയിച്ചു.’
‘ഇബ്രാഹീം നബിയെ മാതൃകയാക്കണം’
കോഴിക്കോട്: ഏകമാനവികതയുടെ മഹത്ത്വവും സമര്‍പ്പണത്തിെൻറ സന്ദേശവും ഉദ്ഘോഷിക്കുന്ന ആഘോഷമാണ് ഈദുല്‍ അദ്ഹയെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡൻറ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, ജന. സെക്രട്ടറി ടി.കെ. അശ്റഫ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ് ഡോ. സി.എം. സാബിര്‍ നവാസ്, ജന. സെക്രട്ടറി കെ. സജ്ജാദ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.