താൻ റബർ സ്റ്റാംപ് അല്ല; നിലപാട് കടുപ്പിച്ച് ഗവർണർ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തേക്ക് . നിയമം മറികടക്കാൻ അനുവദിക്കില്ലെന്നും സർക്കാർ അയക്കുന്നതെല്ലാം ഒപ്പിടാനുള്ള റബർ സ്റ്റാംപ് അല്ല താനെന്നും ഗവ ർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കാൻ വിസമ്മതിച് ചത് രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് പ്രതികരണം.
തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ താൻ കൃത്യമായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിന് തൃപ്തികരമായ മറുപടി വേണം. ഓർഡിനൻസ് നിയമസഭയിൽ ബില്ലായി അവതരിപ്പിക്കണമായിരുന്നു. ഓർഡിനൻസ് വീണ്ടും അയച്ചാൽ ഒപ്പിടുകയെന്ന കീഴ്വഴക്കം പിന്തുടരാൻ താൻ തയാറല്ല. ഓരോ കാര്യവും അതിന്‍റേതായ മെറിറ്റ് അനുസരിച്ച് മാത്രമേ മുന്നോട്ടുപോകൂവെന്നും ഗവർണർ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച കാര്യം പത്രങ്ങളിലൂടെയാണ് താൻ അറിയുന്നത്. ഭരണത്തലവൻ എന്ന നിലയിൽ താൻ ഇക്കാര്യം അറിയേണ്ടതായിരുന്നു. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം അസാധുവാണെന്ന മുൻ നിലപാട് ഗവർണർ ആവർത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.