'ഷാഫി മദ്യപിച്ച് ഉപദ്രവിക്കും; നിരപരാധിയാണെന്ന് പറയാനാവില്ല' പ്രതികരണവുമായി ഭാര്യ
text_fieldsപ്രതി ഷാഫി
എറണാകുളം: ഷാഫി നിരപരാധിയാണെന്ന് പറയാനാവില്ലെന്ന് ഇലന്തൂര്‍ ഇരട്ട നരബലിയിലെ പ്രതികളിലൊരാളായ ഷാഫിയുടെ ഭാര്യ നബീസ. സ്വകാര്യ ചാനലുമായി സംസാരിക്കുകയായിരുന്നു അവർ. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്. എന്നാൽ, ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല. റോസിലിയെയും പത്മയെയും അറിയാം. ഇവർ ഹോട്ടലിനടുത്തുള്ള ലോഡ്ജിൽ വരാറുണ്ട്. വീട്ടിൽ പണം കൊണ്ടു വന്നിട്ടില്ല. അദ്ദേഹത്തെ കുറിച്ച് ഇല്ലാത്ത കാര്യങ്ങളും പ്രചരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം, മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ എച്ച്. നാഗരാജു പറഞ്ഞു. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഇയാൾ പ്രതിയാണ്. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ്. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഇയാൾ വ്യാജ ഐഡിയുണ്ടാക്കിയത്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഷാഫി. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും കമീഷണർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.