ലിംഗഭേദമില്ലാത്ത യൂനിഫോം സംസ്ഥാന വ്യാപകമാക്കാൻ ഉദ്ദേശിക്കുന്നില്ല -മന്ത്രി വി. ശിവൻ കുട്ടി
text_fieldsകണ്ണൂർ: ലിംഗഭേദമില്ലാത്ത യൂനിഫോമിനെ പിന്തുണക്കുമെന്നും എന്നാൽ സംസ്ഥാന വ്യാപകമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. കണ്ണൂർ പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ അധികൃതരും പി.ടി.എയും നാട്ടുകാരും ചേർന്നാണ് ബാലുശ്ശേരിയിൽ യൂനിഫോം തീരുമാനിച്ചത്. ഇത്തരത്തിൽ ഏതെങ്കിലും വിദ്യാലയ അധികൃതർ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചാൽ അനുകൂല നിലപാടെടുക്കും. എന്നാൽ, അത് സർക്കാർ തീരുമാനമായി സംസ്ഥാന വ്യാപകമായി നടപ്പാക്കില്ല.
അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് ഒരു സമൂഹം വന്നത് ഒരുദിവസത്തെ പ്രവർത്തനം കൊണ്ടല്ല. ഏതു ലിംഗത്തിൽ ജനിച്ചു എന്നതല്ല, എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുക എന്നതാണ് സർക്കാറിെൻറ നയം. പണ്ട് ഉണ്ടായിരുന്ന കേരളീയ വേഷമാണോ ഇപ്പോൾ ഉള്ളതെന്നും മന്ത്രി ചോദിച്ചു. ഈ സാഹചര്യത്തിലാണ് വളയൻ ചിറങ്ങര മാതൃകയും ബാലുശ്ശേരി മാതൃകയും സ്വാഗതം ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാര്യമാക്കേണ്ടതില്ല. ശീലങ്ങൾ മാറ്റപ്പെടുേമ്പാൾ ചെറിയതോതിൽ എതിർപ്പ് സ്വാഭാവികമാണ്. കേരള സിലബസ് ഇല്ലാത്ത നിരവധി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ഇവിടെയൊക്കെയുള്ള യൂനിഫോമുകൾ പൊതുരംഗത്ത് ചർച്ചയായിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.
വിദ്യാലയങ്ങളിൽ ൈലബ്രറികൾക്ക് പ്രാധാന്യം നൽകും. ഇതിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അധ്യാപകർ വാക്സിൻ എടുക്കുകയോ ടെസ്റ്റ് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയോ ചെയ്യണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. ചില അധ്യാപകർ കാഷ്വൽ അവധിയെടുത്തിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ ക്രിസ്മസ് അവധി കഴിഞ്ഞാൽ സർക്കാറിന് ഉറച്ച തീരുമാനം എടുക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. പ്രസ്ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് സബിന പത്മൻ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.