വൈരുധ്യാത്മക ഭൗതികവാദം അവസാനിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല -എം.വി. ഗോവിന്ദൻ
text_fieldsകോഴിക്കോട്: വൈരുധ്യാത്മക ഭൗതികവാദം അവസാനിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ. നിലവിലെ ഇന്ത്യൻ സാഹചര്യം പരിഗണിച്ചു വേണം നടപ്പാക്കാൻ എന്നാണ് പറഞ്ഞത്. അതിൽ ഉറച്ചുനിൽക്കുന്നു.
ആനയെ കാണാൻ കുരുടന്മാർ പോയപോലെയാണ് തെൻറ പ്രസ്താവനയെ പലരും വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈരുധ്യാത്മക ഭൗതികവാദം അംഗീകരിക്കുന്നവരെ മാത്രം അണിചേർത്ത് ഇന്നത്തെ സാഹചര്യത്തിൽ ഫ്യൂഡൽ മാടമ്പിത്തരത്തെയും അതിെൻറ മേലെ കെട്ടിപ്പടുത്ത മുതലാളിത്ത നിലപാടുകളെയും ആശയങ്ങളെയും നേരിടാൻ സാധിക്കില്ല.
ഈ പശ്ചാത്തലത്തിൽ വൈരുധ്യാത്മക ഭൗതികവാദം എങ്ങനെ പ്രയോഗിക്കാനാവും എന്നാണ് വിശദീകരിച്ചത്. വിശ്വാസിയായാലും അവിശ്വാസിയായാലും ആ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രായോഗികമായ നിലപാട്.
മാർക്സിസ്റ്റുകാരനായ ഒരാൾക്ക് ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികമായി കൈകാര്യം ചെയ്യേണ്ട കൃത്യമായ ദർശനമാണ് പറഞ്ഞത്. ഇതുതന്നെയാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ആചാരങ്ങളൊന്നും പൂർണമായി എക്കാലത്തും നിലനിൽക്കുന്നതല്ല. ശബരിമല കേസിൽ വിശാല ബെഞ്ചിെൻറ വിധി വരട്ടെ. അതിനുശേഷം അതുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി തീരുമാനിച്ച് കൈകാര്യം ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.