കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല, പാർട്ടി സ്വീകരിച്ചത് ശരിയായ നിലപാട് -യെച്ചൂരി
text_fieldsന്യൂഡൽഹി: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് അറിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തിൽ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന അനുശാസിക്കുന്ന തുല്യതയാണ് പാർട്ടി നയം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല- യെച്ചൂരി പറഞ്ഞു.
കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടായാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകും. കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചാണ്. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ല. പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
രാജ്യസഭയില്‍ നിന്ന് താന്‍ മാറിയത് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, നേതാക്കൾക്ക് രണ്ടുടേം വ്യവസ്ഥ നിർബന്ധമാക്കിയതിൽ തെറ്റില്ല. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന് വേണ്ട നടപടികൾ സ്വീകരിക്കും. തോമസ് ഐസക്കിനുൾപ്പടെ സീറ്റ് നല്‍കാത്ത വിഷയത്തില്‍ പാർട്ടി പരിശോധന നടത്തേണ്ടതില്ലെന്നും യെച്ചൂരി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.