'കൊച്ചി കാണുമ്പോൾ തന്നെ വെറുപ്പാണ്'; രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി
text_fieldsകൊച്ചി: കേരളത്തിലെ മാലിന്യ സംസ്കരണത്തിന് രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ശുചിത്വ ഇൻഡക്സിൽ ഏഴ് വർഷം കൊണ്ട് കേരളം അഞ്ചാം സ്ഥാനത്ത് നിന്ന് 324-ാം സ്ഥാനത്തേക്ക് താഴ്ന്നു. കേരളത്തിന്‍റെ മാലിന്യ നിർമാജനം ശരിയായ രീതിയിലല്ലെന്നും പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി.
കൊച്ചിയുടെ മുഖം മാറിയിരിക്കുന്നു. 2015ൽ താൻ കണ്ട കൊച്ചിയല്ല ഇപ്പോഴത്തേത്. നിലവിലെ കൊച്ചിയെ കാണുമ്പോൾ തന്നെ വെറുപ്പാവുകയാണ്. മാലിന്യങ്ങൾ കെട്ടികിടക്കുന്ന അവസ്ഥയാണ്. കൊച്ചി നഗരത്തിലെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണെന്നും പിയൂഷ് ഗോയൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, വിഷയത്തെ രാഷ്ട്രീയമായി കാണുന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് കൊച്ചി മേയർ എം. അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മുൻ നിശ്ചയിച്ച സ്ഥലത്തല്ല കേന്ദ്ര മന്ത്രിയുടെ പരിപാടി നടന്നത്. മാലിന്യമില്ലാത്തതിനാൽ മാലിന്യമുള്ള സ്ഥലത്ത് പോയാണ് കേന്ദ്രമന്ത്രി പരിപാടി നടത്തിയതെന്നും മേയർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.