ഗവർണർ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാളും നന്നായി എനിക്കറിയാം- ശ്രീധരൻപിള്ള
text_fieldsതിരുവനന്തപുരം: ഗവർണർ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാളും നന്നായി തനിക്കറിയാമെന്ന് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള. താൻ കേരളത്തിലേക്ക് എപ്പോ വരണമെന്ന് രമേശ് ചെന്നിത്തല തീരുമാനിക്കേണ്ട. രമേശ് ചെന്നിത്തലയ്ക്ക് ഗവർണർ പദവിയെക്കുറിച്ച് അജ്ഞതയാണ്. സഭാ വിഷയങ്ങളിൽ ഗവർണറായ താൻ ഇടപെടുന്നതിൽ തെറ്റില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ ശ്രീധരൻപിള്ള ഇടപെടുന്നത് ബി.ജെ.പിക്കാരനെ പോലെയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ശ്രീധരൻപിള്ളയെ വിമര്‍ശിച്ചിരുന്നു. സാധാരണ നിലയിൽ ഗവർണർമാർ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല.
ഗവർണർ ആണെന്നത് മറന്നുകൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ പോലെയാണ് ശ്രീധരൻപിള്ള പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ശ്രീധരൻപിള്ളയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.