Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതന്നെ കെ.പി.സി.സി...

തന്നെ കെ.പി.സി.സി പ്രസിഡന്‍റ് ആക്കാനുള്ള തീരുമാനം തടഞ്ഞത് ആരാണെന്നറിയാം- കെ. സുധാകരൻ

text_fields
bookmark_border
K Sudhakaran
cancel

കണ്ണൂർ: തന്നെ കെ.പി.സി.സി പ്രസിഡന്‍റ് ആക്കാനുള്ള തീരുമാനം തടഞ്ഞത് ആരാണെന്ന് തനിക്കറിയാമെന്ന് കെ. സുധാകരൻ. തീരുമാനം തടയപ്പെട്ടത് തിരുവന്തപുരത്ത് വെച്ചാണെന്നും സുധാകരൻ പറഞ്ഞു.

എന്നാൽ കേരളത്തിലെ കോൺഗ്രസിലെ 90 ശതമാനം പ്രവർത്തകരും തനിക്കൊപ്പമുണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാൽ പ്രവർത്തകരുടെ പിന്തുണയോടെ പ്രസിഡൻറാകുമെന്നും അ​ദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ കെ.പി.സി.സി പ്രസിഡൻറാകാൻ താൽപര്യമുണ്ടായിരുന്നു, ഇപ്പോൾ അതില്ല.

കണ്ണൂരിലെ നേട്ടം മറ്റ് ജില്ലകളിലില്ലാത്തത് അവിടുത്തെ നേതാക്കളുടെ കഴിവുകേടാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു തടസമാണെന്ന് തോന്നുന്നില്ല. കെ. സുധാകരൻ പാർട്ടിക്ക് അനിവാര്യനാണെന്ന് വിശ്വസിക്കാത്ത നേതാക്കളുണ്ടെന്നും സുധാകരൻ മീഡിയവണിനോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCC presidentcongress
News Summary - I know who blocked the decision to make him the KPCC president- K Sudhakaran
Next Story