Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആചാരലംഘനം...

ആചാരലംഘനം നടത്തിയിട്ടില്ലെന്ന്​ വത്​സൻ തി​ല്ല​േങ്കരി VIDEO

text_fields
bookmark_border
ആചാരലംഘനം നടത്തിയിട്ടില്ലെന്ന്​ വത്​സൻ തി​ല്ല​േങ്കരി VIDEO
cancel

പത്തനംതിട്ട: താൻ ശബരിമലയിലെ ആചാരം ലംഘിച്ചുവെന്ന വാർത്ത സർക്കാറും സി.പി.എമ്മും നടത്തുന്ന വ്യാജ പ്രചരണങ്ങളാണെന്ന്​ ആർ.എസ്​.എസ്​ നേതാവ്​ വത്​സൻ തില്ല​േങ്കരി. സർക്കാർ അടിച്ചേൽപ്പിച്ച കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ മറച്ചു പിടിക്കുന്നതിനു വേണ്ടിയാണിതെന്നും അദ്ദേഹം ആരോപിച്ചു​.

താൻ ആചാരലംഘനം നടത്തിയിട്ടില്ല. ഇന്നലെയാണ്​ ശബരിമലയിൽ എത്തിയത്​. രാവിലെ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടികയറി. ദർശനത്തിനിടെ പതിനെട്ടാംപടിക്ക്​ താഴെ പ്രതിഷേധക്കാരുടെ ബഹളംകേട്ടു​. ത​​​​െൻറ ഇരുമുടി​െക്കട്ട്​ കൂടെയുണ്ടായിരുന്നു സ്വമിയുടെ കൈവശം കൊടുത്ത്​ പതിനെട്ടാം പടിയിലെത്തി അവരോട്​ ബഹളം വെക്കരുതെന്ന്​ ആവശ്യപ്പെടുകയായിരുന്നു. ഒരു ആചാരലംഘനവും നടത്തിയിട്ടില്ലെന്നും സന്നിധാനത്ത്​ വലിയ തിരക്കൊന്നും ഇല്ലാത്ത സമയമായതിനാൽ സി.സി.ടി.വിയിൽ നിന്ന്​ ദൃശ്യങ്ങൾ വ്യക്​തമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൈക്കിൽ സംസാരിച്ചത് മറ്റൊരിടത്തു നിന്നാണ്​​. ഭക്​തർ ബഹളം വെച്ചപ്പോൾ പ്രശ്​നങ്ങൾ ഉണ്ടാക്കരുതെന്ന്​ പറയുകയായിരുന്നു. പ്രശ്​നങ്ങൾ പരിഹരിക്കാൻ വേണ്ടി പ്രതിഷേധക്കാരോട്​ സംസാരിക്കാൻ ആരോ മൈക്ക്​ തന്നു. അത്​ ആരുടെതാണെന്ന്​ നോക്കിയിട്ടില്ല. പ്രശ്​നമുണ്ടാക്കരുതെന്നും ക്ഷേത്രമാണെന്നും പറഞ്ഞു. മാധ്യമപ്രവർത്തകരുൾപ്പെ​െട ഇത്​ കേട്ടതാണ്​. പ്രശ്​നം ഉണ്ടാകു​േമ്പാൾ പരിഹരിക്കാനായി ആരും ചെയ്യുന്ന കാര്യം മാത്രമേ ചെയ്​തിട്ടുള്ളൂവെന്നും തില്ല​േങ്കരി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsValsan thillankeri at Sabarimala
News Summary - I Never Act Anything Wrong, Valsan Thillenkeri - Kerala News
Next Story