കേരളം ഉറങ്ങിയപ്പോൾ ഞാൻ ഉണർന്നിരുന്നു... മാസ് ഡയലോഗുമായി യു.ഡി.എഫ് ക്യാപ്റ്റൻ
text_fieldsേകാട്ടയം: ശരീരം ജനക്കൂട്ടത്തിനൊപ്പം ഒഴുകുേമ്പാഴും മനസ്സ് ഒപ്പമില്ലെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു യു.ഡി.എഫ് ക്യാപ്റ്റെൻറ പ്രചാരണത്തുടക്കത്തിലെ ശരീരഭാഷ.
അധികംകഴിയുംമുമ്പ് മുഖത്തേക്ക് തെളിച്ചം ഓടിയെത്തി. യാത്രക്കിടെ മുഖത്ത് നിറഞ്ഞ ആശങ്കയുടെ കാരണം, യു.ഡി.എഫ് പ്രവർത്തകരുടെ ക്യാപ്റ്റൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തി; ഇരട്ട വോട്ടിനെതിരെ നല്കിയ ഹരജി ഹൈകോടതി പരിഗണിക്കുന്നതിലെ പിരിമുറുക്കമായിരുന്നു ചിരിമുഖത്ത് നിഴലിച്ചത്.
ഇതിൽ കമീഷെൻറ നിലപാട് കോടതി തേടിയതോടെ ജനക്കൂട്ടത്തിലേക്ക് മനസ്സും ശരീരവും ചെന്നിത്തല കൂർപ്പിച്ചു. സർക്കാറിനെതിരെ നിരന്തരം പോർമുഖം തീർത്ത പ്രതിപക്ഷ നേതാവിെൻറ ഏറ്റവും പുതിയ നീക്കമായിരുന്നു ഇരട്ടവോട്ടിെൻറ കോടതികയറ്റം.
ഇരട്ടവോട്ടിൽ തൊട്ടായിരുന്നു വെള്ളിയാഴ്ചത്തെ പ്രചാരണത്തിനും തുടക്കമിട്ടത്. എറണാകുളം പ്രസ്ക്ലബിലെ വാർത്തസമ്മേളനത്തോടെയായിരുന്നു തുടക്കം. ഇത് പൂർത്തിയാക്കി, നിരന്തരമുള്ള ഫോൺവിളികൾക്ക് മറുപടി നൽകി പിറവത്തെ യു.ഡി.എഫ് സ്ഥാനാർഥി അനൂപ് ജേക്കബിനായി മുളന്തുരുത്തിയിലെ പ്രചാരണയോഗത്തിൽ.
11.30ന് യു.ഡി.എഫ് പ്രവർത്തകർ നിറഞ്ഞ മുളന്തുരുത്തിയിലെത്തിയ അദ്ദേഹം സ്ഥാനാർഥിക്കൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കള്ളവോട്ടിനായിരുന്നു പ്രസംഗത്തിലെ ഉൗന്നലെങ്കിലും സർക്കാറിനെതിരെ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ ഒാരോന്നായി വിവരിച്ച അദ്ദേഹം, കേരളം ഉറങ്ങിയപ്പോൾ ഞാൻ ഉണർന്നിരുന്നുെവന്ന ക്ലാസ് ഡയലോഗ് ഉയർത്തിയതോടെ നീണ്ട കൈയടി.
ഇത് പൂർത്തിയാക്കി മുളന്തുരുത്തി പഞ്ചായത്ത് അംഗം റെജിയുെട വീട്ടിൽ ഉച്ചഭക്ഷണം. ശേഷം, കത്തിയാളുന്ന വെയിലിൽ കോട്ടയം ജില്ലയിലേക്ക്. 2.30ന് തലയോലപ്പറമ്പിലായിരുന്നു കോട്ടയത്തെ ആദ്യ യോഗമെങ്കിലും എത്തുേമ്പാൾ വെയിൽ താഴ്ന്നിരുന്നു. ഇവിടെനിന്ന് അടുത്ത സ്വീകരണ സ്ഥലമായ കുറുപ്പുന്തറയിൽ എത്തുേമ്പാൾ നിശ്ചയിച്ചിരുന്നതിലും ഒരുമണിക്കൂർ വൈകി.
കോട്ടയത്തിെൻറ മനസ്സറിഞ്ഞ് ചർച്ച് ആക്ടിൽ പിടിച്ചായിരുന്നു പ്രസംഗം. പള്ളികളുടെ നിയന്ത്രണം ചർച്ച് ആക്ടിലൂടെ കവർന്നെടുക്കാൻ ശ്രമിച്ച എൽ.ഡി.എഫിന് വിശ്വാസികൾ വോട്ട് നൽകില്ലെന്ന് ചെന്നിത്തല പറഞ്ഞു.
ലതിക സുഭാഷ് വിമതയായി മത്സരിക്കുന്ന ഏറ്റുമാനൂരിലെ നീണ്ടൂരിലായിരുന്നു അടുത്ത പ്രചാരണയോഗം. വിവാദങ്ങളിൽ തൊടാതിരുന്ന ചെന്നിത്തല, കോൺഗ്രസിെൻറ വലിയ നേതാവായിരുന്ന ഒ.വി. ലൂക്കോസിെൻറ മകനായ പ്രിൻസ് ലൂക്കോസിന് കോൺഗ്രസ് പാരമ്പര്യം തന്നെയാണെന്ന് പ്രവർത്തകരെ ഓർമിപ്പിച്ചു.
ചങ്ങനാശ്ശേരി, െകാടുങ്ങൂർ, കൊല്ലപ്പള്ളി എന്നിവിടങ്ങളിലുമെത്തിയ ചെന്നിത്തല, പിണറായിയുടെ ഏകാധിപത്യ ഭരണം ഇനിയും വേണമോയെന്ന ചോദ്യമാണ് ഉയർത്തിയത്.
അതിനിടെ, മറ്റൊരു ഗുരുതരാരോപണംകൂടി തെരഞ്ഞെടുപ്പ് കളത്തിലേക്ക് തുറന്നുവിട്ടു. മഷി മായ്ക്കാനുള്ള രാസവസ്തുക്കള്‍ സി.പി.എം വിതരണം ചെയ്യുന്നുവെന്നാണ് ആരോപണം. ഒരാള്‍ ഒരുവോട്ട് മാത്രം ചെയ്താല്‍ യു.ഡി.എഫിന് 110 സീറ്റ് ലഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം, തലസ്ഥാനം ലക്ഷ്യമിട്ടുള്ള യാത്രക്കായി വീണ്ടും വാഹനത്തിലേക്ക്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.