ഏതന്വേഷണവും വെച്ചോ, ഐ വിൽ ഫേസ് ഇറ്റ്; സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് ഞാൻ -കെ. സുധാകരൻ
text_fieldsകണ്ണൂർ: തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും അതേക്കുറിച്ച് ഏത് ഏജൻസി അന്വേഷിക്കുന്നതും സ്വാഗതാർഹമാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. വിജിലൻസ് അന്വേഷണം വെച്ചോേട്ട, ജുഡീഷ്യൽ അന്വേഷണം വെച്ചോേട്ട, സി.ബി.സിഐ.ഡിയോ അതിനപ്പുറമുള്ള ഏതെങ്കിലും ഏജൻസികളോ അന്വേഷിച്ചോേട്ട, ഐ വിൽ ഫേസ് ഇറ്റ്. അത് എന്‍റെ കൂടി ആവശ്യമാണ്. എന്‍റെ പൊതുജീവിതത്തിനുമുന്നിൽ പുകമറ ഉണ്ടാക്കി എന്നെ അതിനകത്ത് ഇട്ട് മൂടാതിരിക്കാൻ ഏക മാർഗം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുവരിക എന്നതാണ്. അതിനെ ഞാൻ വെൽക്കം ചെയ്യുന്നു -സുധാകരൻ പറഞ്ഞു.
'ഈ മുഖ്യമന്ത്രി എത്ര പൊതുയോഗത്തിൽ എന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എത്ര കാലം ഞാൻ അംഗരക്ഷകരുടെ സംരക്ഷണയിൽ ജീവിച്ചിട്ടുണ്ട്. ജീവിതത്തിൽ നിന്ന് തുടച്ചു നീക്കാൻ ശ്രമിച്ച ഒരു രാഷ്ട്രീയ പാർട്ടി അത് നടക്കില്ലെന്ന് കണ്ടപ്പോൾ കേസുകളിൽപെടുത്തി എന്‍റെ രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കാൻ ശ്രമിക്കുന്നു. പക്ഷേ ഇതൊന്നും എന്‍റെ എന്നെ ഏശുന്ന വിഷയമല്ല. മനസ്സാ വാചാ കർമണാ ഞാൻ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ്. എന്‍റെ ജീവിതത്തിൽ ഒരു കറുത്ത കുത്ത് ആർക്കും കണ്ടുപിടിക്കാനാവില്ല. ഏത് ആരോപണത്തെക്കുറിച്ചും ഏത് സി.ബി.സി.ഐഡിയും അന്വേഷിച്ചോട്ടെ. അന്വേഷിച്ച് വസ്തുനിഷ്ടമായ കാര്യം സമൂഹത്തിന് മുന്നിൽ കൊണ്ടുവരട്ടെ. അത് എനിക്കും കിട്ടുന്ന അവസരമാണ്' -സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
എല്ലാ അന്വേഷണത്തിന് പിറകിലും മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെ ഇത്തരം കേസൊന്നും അന്വേഷിക്കില്ലെന്ന് സാമാന്യബോധമുള്ളവർക്ക് അറിയാം. ഇതിന് മുകളിൽ ഉള്ള ഏജൻസിയെ വെച്ച് അന്വേഷിക്കുന്നുണ്ടെങ്കിൽ അതുമായും സഹകരിക്കും -സുധാകരൻ പറഞ്ഞു.
കോടികളുടെ അഴിമതി നടത്തിയെന്ന മുൻഡ്രൈവർ പ്രശാന്ത് ബാബുവിന്‍റെ ആരോപണങ്ങെള സുധാകരൻ തള്ളിക്കളഞ്ഞു. വനംമന്ത്രിയായിരിക്കെ തന്നെ സുധാകരൻ നിരവധി അഴിമതികൾ നടത്തിയെന്നും കെ. കരുണാകരനെ വിറ്റ് കാശാക്കിയ ആളാണ് സുധാകരനെന്നും പ്രശാന്ത് ബാബു ആരോപിച്ചിരുന്നു.
കണ്ണൂര്‍ ഡി.സി.സി ഓഫിസ് നിര്‍മാണം, കെ. കരുണാകരന്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് കെ. സുധാകരന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് പ്രശാന്ത് ബാബു പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ശിപാർശ സമർപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തെളിവ് ശേഖരണത്തിന് തടസങ്ങൾ ഉള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന ശിപാർശയാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
കെ. സുധാകരൻ എം.പി ആയതിനാൽ കേസെടുത്ത് അന്വേഷണത്തിന് നിയമതടസം ഉണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശവും തേടിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് വിജിലൻസ് എസ്.പിയുടെ മേൽനോട്ടത്തിലാണ് നേരത്തെ പ്രാഥമിക അന്വേഷണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.