എസ്.എഫ്.ഐ എ.ബി.വി.പിക്ക് പഠിക്കുകയാണോ? കമ്മ്യൂണിസ്റ്റാണ് ഞാൻ, അനീതി കണ്ടാൽ നോക്കിനിൽക്കില്ല -അലൻ ശുഹൈബ്
text_fieldsകണ്ണൂർ: ജാമ്യം കിട്ടിയതിനു പിന്നാലെ എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി അലൻ ശുഹൈബ്. പാലയാട് കാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അലനെ അറസ്റ്റ് ചെയ്തത്. എസ്.എഫ്.ഐ എ.ബി.വി.പിക്ക് പഠിക്കുകയാണോ? മനുഷ്യനാകണം എന്നൊക്കെ പാടാം. ഞാനും കമ്മ്യൂണിസ്റ്റാണ്. എസ്.എഫ്.ഐയുടെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ട''-അലൻ പറഞ്ഞു.
എസ്.എഫ്.ഐ എന്ത് ജാനാധിപത്യമാണ് പറയുന്നത്. ഞാൻ കമ്യൂണിസ്റ്റ് ആണ് അതുകൊണ്ടു അനീതിക്കെതിരെ പ്രതികരിക്കും. ബദ്‌റുവിനെ തല്ലുന്നത് കണ്ടാണ് പോയത്. ഇവരുടെ അജണ്ടയാണ് എനിക്കെതിരെ നടപ്പാക്കുന്നത്. സുപ്രീം കോടതി നൽകിയ ജാമ്യം റദ്ദാക്കുകയെന്ന ഗൂഢ ലക്ഷ്യമാണ് പരാതിക്ക് പിന്നിലെന്നും സഹപാഠികളെ മർദ്ദിച്ചാൽ നോക്കി നിൽക്കാനാവില്ലെന്നും അലൻ പറഞ്ഞു.
മനുഷ്യനാകണം എന്ന് പ്രസംഗിക്കും. എന്നിട്ട് സ്വന്തം സഹപ്രവർത്തകരെ തന്നെ ക്രൂരമായി മർദ്ദിക്കും. അതാണ് എസ്.എഫ്.ഐയുടെ രീതി. മുസ്‍ലിം നാമധാരികളാണെന്ന് പറഞ്ഞ് ഇവർ നാളെ ഇനിയും തീവ്രവാദ ആരോപണവുമായി വരും- അലൻ പറഞ്ഞു.
കാമ്പസിലെ സംഘർഷത്തിൽ അറസ്റ്റിലായ അലൻ ശുഹൈബ് അടക്കം മൂന്ന് പേർക്ക് ജാമ്യം ലഭിച്ചിരുന്നു. അലൻ ശുഹൈബ്, ബദറുദ്ദീൻ, നിഷാദ് എന്നീ വിദ്യാർഥികളെയാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. അഥിൻ സുബിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് ജാമ്യം. റാഗിങ് പരാതി കോളജിൽ നിന്നു കൈ മാറിയിട്ടില്ലന്ന് പോലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.