മുതിർന്ന െഎ.എ.എസുകാർക്കും ജില്ലകളുടെ ചുമതല
text_fieldsതിരുവനന്തപുരം: വികസനം അടക്കം പൊതുവിഷയങ്ങളിൽ മുതിർന്ന െഎ.എ.എസുകാർക്ക് ജില്ലകളുടെ ചുമതലകൂടി നൽകാൻ സർക്കാർ തീരുമാനിച്ചു. മാസത്തിലൊരിക്കൽ ജില്ലകൾ സന്ദർശിക്കാനും കാര്യങ്ങൾ വിലയിരുത്താനും ഇവരോട് നിർദേശിച്ചു. ഇവയടക്കം ഏഴ് ചുമതലയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. മന്ത്രിമാർക്ക് ജില്ലകളുടെ ചുമതലയുണ്ടെങ്കിലും െഎ.എ.എസുകാർക്ക് ചുമതല നൽകുന്നത് ആദ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശപ്രകാരമാണ് പുതിയ പരീക്ഷണം.
അഡീഷനൽ ചീഫ് സെക്രട്ടറി മുതൽ സെക്രട്ടറി വരെ ഉള്ളവർക്കാണ് ജില്ലകളുടെ ചുമതല. അതേസമയം, സമീപകാലത്ത് വിരമിക്കുന്ന അഡീഷനൽ ചീഫ് സെക്രട്ടറിമാരായ കെ.എം. എബ്രഹാം, മാരപാണ്ഡ്യൻ തുടങ്ങിയവർക്ക് ചുമതല നൽകിയിട്ടില്ല.
ജില്ലകളുടെ ചുമതല ലഭിച്ചവർ: തിരുവനന്തപുരം- ഉഷാ ടൈറ്റസ്, കൊല്ലം -ജയിംസ് വർഗീസ്, പത്തനംതിട്ട -ടോം േജാസ്, ആലപ്പുഴ -കെ.ആർ. ജ്യോതിലാൽ, കോട്ടയം -വി.എസ്. സെന്തിൽ, ഇടുക്കി -പി.എച്ച്. കുര്യൻ, എറണാകുളം -എം. ശിവശങ്കർ, തൃശൂർ -പോൾ ആൻറണി, മലപ്പുറം രാജീവ് സദാനന്ദൻ, പാലക്കാട് -ബി. ശ്രീനിവാസ്, േകാഴിക്കോട് സുബ്രതാ ബിശ്വാസ്, വയനാട് -ടി.കെ. ജോസ്, കണ്ണൂർ -ഡോ. വി. വേണു, കാസർകോട് -ടിക്കാറാം മീണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.