ജേക്കബ് തോമസ് ആത്മവീര്യം കെടുത്തുന്നുവെന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥർ
text_fieldsതിരുവനന്തപുരം: വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ പരാതിയുമായി ഒരു വിഭാഗം ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ കണ്ടു. ജേക്കബ് തോമസിന്റെ നടപടികള്‍ ആത്മവീര്യം കെടുത്തുന്നു എന്നാണ് ഉദ്യോഗസ്ഥരgടെ പരാതി.
ഇതേ പരാതിയുമായി ഇവർ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂലമായ പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് സംഘം ചീഫ് സെക്രട്ടറിയെ കണ്ടത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ ജഗതിയിലുള്ള വസതിയിൽ വിജിലന്‍സ് പരിശോധന നടന്നതിനു പിന്നാലെയാണ് സംഭവം എന്നതും ശ്രദ്ധേയമാണ്.
വിജിലന്‍സ് മേധാവിയുടെ നടപടികള്‍ ആത്മവീര്യം കെടുത്തുന്നു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. പ്രാഥമിക പരിശോധന പോലുമില്ലാതെയാണ് നടപകളിലേക്ക് കടക്കുന്നത് എന്നീ ആരോപണങ്ങളാണ് ജേക്കബ് തോമസിനെതിരെ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.