ഐ.എ.എസ് തലപ്പത്ത് മാറ്റം: രാജമാണിക്യം റവന്യൂ സെക്രട്ടറിയാകും
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെ ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. തദ്ദേശ വകുപ്പു പ്രിൻസിപ്പൽ ഡയറക്ടറായ എം.ജി. രാജമാണിക്യത്തെ റവന്യൂ-ദേവസ്വം സെക്രട്ടറിയാക്കി.
അമൃത് മിഷൻ ഡയറക്ടറുടെ അധികച്ചുമതലയും ഇദ്ദേഹത്തിനുണ്ടാകും. വ്യവസായ ഡയറക്ടർ എസ്. ഹരികിഷോറിനെ പി.ആർ.ഡി സെക്രട്ടറിയായി നിയമിച്ചു. വ്യവസായ, വാണിജ്യ വകുപ്പിന്റെയും കെ.എസ്.ഐ.ഡി.സി എം.ഡിയുടെയും അധികച്ചുമതലയും വഹിക്കും.
അവധിക്കുശേഷം മടങ്ങിയെത്തിയ ടി.വി. അനുപമയെ തദ്ദേശ വകുപ്പു സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു. കായിക, യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതിനാഥിന് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധികച്ചുമതല നൽകി. ഐ.ടി സെക്രട്ടറി രത്തൻ ഖേൽക്കറിന് സഹകരണ വകുപ്പിന്റെയും ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡെയ്ക്ക് സാംസ്കാരിക വകുപ്പിന്റേയും അധികച്ചുമതല നൽകിയിട്ടുണ്ട്. അവധിയിലുള്ള ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന് പകരം അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസറായ വി.ആർ. പ്രേംകുമാറിനെ ജല അതോറിറ്റി എം.ഡിയായി നിയമിച്ചു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എം.ഡിയായ ഹരിത വി. കുമാറിനെ വനിതാ-ശിശുക്ഷേമ വകുപ്പ് എം.ഡിയാക്കി. പട്ടികജാതി-വർഗ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായ കെ.ഹരികുമാറാണ് പുതിയ മൈനിങ് - ജിയോളജി വകുപ്പ് ഡയറക്ടർ. പദ്ധതി നിർവഹണങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറിയുടെയും ഡയറക്ടറുടെയും അധികച്ചുമതലയും അദ്ദേഹത്തിനുണ്ടാവും. സിവിൽ സപ്ലൈസ് ജനറൽ മാനേജർ സൂരജ് ഷാജിയെ നഗരകാര്യ ഡയറക്ടറായി മാറ്റിനിയമിച്ചു.
ലൈഫ് മിഷൻ പദ്ധതിയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫിസറുടെ അധികച്ചുമതലയും വഹിക്കും. സർവേ ആൻഡ് ലാൻഡ് റെേക്കാഡ്സ് വകുപ്പ് ഡയറക്ടർ സീരാം സാംബശിവ റാവുവിന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ അധിച്ചുമതലയുണ്ടാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.