ബോഡോ തീവ്രവാദക്കേസ്: മൂന്നുപേർ പെരുമ്പാവൂരിൽ പിടിയിൽ
text_fieldsകോലഞ്ചേരി: മണ്ണൂരിലെ പ്ലൈവുഡ് സ്ഥാപനത്തിൽ രണ്ടാഴ്ചയായി ജോലി ചെയ്ത അസം സ്വദേശികളായ മൂന്ന് ബോഡോ കലാപ കാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കൊക്രജർ ജില്ലയിലെ ചക്കുമ വില്ലേജിൽ ധുംകേതു ബ്ര(35), വെസ്റ്റ് ബതബാരി വില്ലേജിലെ പ്രീതം ബസുമതാരി (24), ബാമ്യാഗുരി വില്ലേജിലെ മനു ബസുമതാരി(26) എന്നിവരെയാണ് അസം െപാലീസിെൻറ രഹസ്യവിവരത്തെത്തുടർന്ന് പെരുമ്പാവൂർ ഡിവൈ.എസ്.പി ജി. വേണുവിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തോക്ക് ഉപയോഗിച്ച് ഒരാളെ കൊല്ലാൻ ശ്രമിച്ചതിന് ഇവരുടെ പേരിൽ യു.എ.പി.എ നിയമപ്രകാരം കേെസടുത്തിരുന്നു. ഇതോടെ ഇവരടക്കം നാലുപേർ ഹൈദരാബാദിലേക്ക് പോയി. ഒരാൾ നാട്ടിലേക്ക് മടങ്ങിയെങ്കിലും അവിടെ പിടിയിലായി. മറ്റ് മൂന്നുപേർ കേരളത്തിൽ എത്തുകയായിരുന്നു. ആദ്യം പെരുമ്പാവൂരിലെത്തി നങ്ങേലിപ്പടിയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു. ഇതിനുശേഷമാണ് മണ്ണൂരിലെ സ്കൈ പ്ലൈവുഡ്സ് കമ്പനിയിലെത്തിയത്.
മൂന്നു പേരും നിരോധിക്കപ്പെട്ട നാഷനൽ െഡമോക്രാറ്റിക് ഫ്രൻഡ് ഒാഫ് ബോഡോസ് സംഘടന അംഗങ്ങളാണെന്ന് റൂറൽ എസ്.പിയുടെ ചുമതല വഹിക്കുന്ന ഡി.സി.പി ഡോ. ഹിമേന്ദ്രനാഥ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ ഏേഴാടെ വൻ െപാലീസ് സന്നാഹം കമ്പനി വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്നോടിയായി പെരുമ്പാവൂർ എസ്.ഐ ഫൈസൽ, കോടനാട് എസ്.ഐ രാജേഷ്, കുന്നത്തുനാട് എസ്.ഐ ഷൈജൻ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം പൊലീസുകാർ മഫ്തിയിൽ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. വിറകിനെന്ന വ്യാജേന ആപെ ഓട്ടോയിൽ ഒരു എസ്.ഐയും കുറച്ച് പൊലീസുകാരും കമ്പനിക്ക് അകത്തും നിലയുറപ്പിച്ചു.
കമ്പനി ജോലിക്കാരെ മലമ്പനി പരിശോധനയാണെന്ന വ്യാജേന പുറത്തെത്തിച്ചാണ് മൂന്നുപേരെയും പിടികൂടിയത്. താമസിച്ച മുറിയിലെ സാധനങ്ങൾ പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്. മുറി പൂട്ടി മുദ്ര വെച്ചു. കമ്പനിയിലെ മറ്റുതൊഴിലാളികളുമായി അധികം ഇടപെടാതിരുന്ന ഇവർ അധികം പുറത്തിറങ്ങിയിരുന്നില്ല. അസമിൽനിന്ന് പൊലീസ് സംഘം വെള്ളിയാഴ്ച എത്തും. അതുവരെ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.