മുൻ മന്ത്രി അഴിമതിപ്പണം വെളുപ്പിച്ചെന്ന്; ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: അഴിമതി പണം വെളുപ്പിക്കാൻ മുന്‍മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ് ലീഗ് ദിനപത്രത്തി െൻറ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ഹ ൈകോടതി വിജിലൻസിെൻറ വിശദീകരണം തേടി. ചന്ദ്രിക ദിനപ്പത്രത്തിെൻറ രണ്ട് അക്കൗണ്ടുകളിലേക്കായി പത്ത് കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു നല്കിയ ഹരജിയാണ് ജസ്റ്റിസ് സുനില്‍തോമസ് പരിഗണിച്ചത്. ഇത് സംബന്ധിച്ച് ഹരജിക്കാരൻ നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ വീണ്ടും കേസ് പരിഗണിക്കുന്ന നവംബര്‍ 15നകം അറിയിക്കാനും നിർദേശിച്ചു.
കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയ കാലത്ത് 2016 നവംബര്‍ 16ന് പത്രത്തിെൻറ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പി.എ. അബ്ദുല്‍ സമീര്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് മാര്‍ക്കറ്റ് റോഡ് ബ്രാഞ്ചിലെ ചന്ദ്രികയുടെ പേരിലുള്ള അക്കൗണ്ടില്‍ പത്ത് കോടിയും എസ്.ബി.ഐ കലൂര്‍ ശാഖയില്‍ വന്‍തുകയും നിക്ഷേപിച്ചതായി ഹരജിയിൽ പറയുന്നു. ഈ പണത്തിെൻറ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഈ ഇടപാടുകൾ മുന്‍ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞിെൻറ ബിനാമി ഇടപാടുകളാണെന്നാണ് മനസ്സിലാവുന്നത്. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജുമായി ചേർന്ന് നടത്തിയ പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയിൽ നിന്നും മറ്റും ലഭിച്ച പണം വെളുപ്പിക്കലായിരുന്നു ലക്ഷ്യം. പാലാരിവട്ടം പാലം അഴിമതി അന്വേഷണത്തിൽ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണം. ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്കും അന്വേഷണ സംഘത്തിനും എൻഫോഴ്സ്മെൻറിനും പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.