Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇബ്രാഹീം കുഞ്ഞിൻെറ...

ഇബ്രാഹീം കുഞ്ഞിൻെറ റിമാൻഡ്​ നീട്ടി; ആശുപത്രിയിൽ തുടരും

text_fields
bookmark_border
ഇബ്രാഹീം കുഞ്ഞിൻെറ റിമാൻഡ്​ നീട്ടി; ആശുപത്രിയിൽ തുടരും
cancel

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമ​​ന്ത്രി ഇ​ബ്രാഹീംകുഞ്ഞിൻെറ റിമാൻഡ്​ നീട്ടി. രണ്ടാഴ്​ചകൂടി റിമാൻഡിൽ തുടരണം. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇബ്രാഹീം കുഞ്ഞിന്​ ആശുപത്രിയിൽ തുടരാം.

അതേസമയം, ഇ​ബ്രാഹീംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന്​ കോടതിയിൽ വിജിലൻസ്​ ആവശ്യപ്പെട്ടു. നേരത്തെ, കോടതി അനുവദിച്ചതനുസരിച്ച്​ തിങ്കളാഴ്​ച അന്വേഷണ ഉദ്യോഗസ്​ഥർ ആശുപത്രിയിലെത്തി ഇബ്രാഹീംകുഞ്ഞിനെ ചോദ്യം ചെയ്​തിരുന്നു.

വിജിലൻസിൻെറ കസ്​റ്റഡി അപേക്ഷ തള്ളിയതിന്​ ശേഷമാണ്​ ഉപാധികളോടെ ചോദ്യം ചെയ്യാൻ കോടതി അനുവാദം നൽകിയിരുന്നത്​. മെഡിക്കൽ റിപ്പോർട്ടിൻെറ അടിസ്​ഥാനത്തിലാണ്​ കസ്​റ്റഡി അപേക്ഷ കോടതി തള്ളിയിരുന്നത്​. ഇബ്രാഹീം കുഞ്ഞിൻെറ ആരോഗ്യസ്​ഥിതി ഗുരുതരമാണെന്നും വിദഗ്​ധ ചികിത്സ ആവശ്യമാണെന്നും മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു. മുൻമന്ത്രിയും മുസ്​ലിം ലീഗ്​ നേതാവുമായ ഇബ്രാഹിം കുഞ്ഞിൻെറ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilanceibrahim kunjupalarivattam
Next Story