Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െഎ.​സി.​ഡി.​എ​സ്​...

​െഎ.​സി.​ഡി.​എ​സ്​ സൂ​പ്പ​ർ​വൈ​സ​ർ: ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നം

text_fields
bookmark_border
​െഎ.​സി.​ഡി.​എ​സ്​ സൂ​പ്പ​ർ​വൈ​സ​ർ: ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നം
cancel

തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ഐ.എസ്.എം/ഐ.എം.എസ്/ആയുർവേദ വകുപ്പുകളിൽ ഫാർമസിസ്റ്റ് േഗ്രഡ് -2 (ആയുർവേദ) (എൻ.സി.എ), ഡ്രഗ്സ് കൺേട്രാൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക തയാറാക്കും.

മറ്റ് തീരുമാനങ്ങൾ:
•പൊതുമരാമത്ത് വകുപ്പിൽ ആലപ്പുഴയിൽ ലൈൻമാൻ (ഇലക്ട്രിക്കൽ വിങ്), വിവിധ കമ്പനി/ബോർഡ്/കോർപറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, വിവിധ വകുപ്പുകളിൽ ലാസ്റ്റ് േഗ്രഡ് സർവൻറ്സ് (പട്ടികജാതി/പട്ടിക വർഗക്കാരിൽനിന്നുള്ള പ്രത്യേക നിയമനം), ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ് -2/ടൗൺ പ്ലാനിങ് സർവേയർ േഗ്രഡ് -2 (പട്ടികജാതി/പട്ടികവർഗക്കാരിൽനിന്നുള്ള പ്രത്യേക നിയമനം) തസ്തികകളിലേക്ക് സാധ്യതപട്ടിക പ്രസിദ്ധീകരിക്കും.
•ഹോമിയോപതി വകുപ്പിൽ നഴ്സ് േഗ്രഡ് -2 (ഹോമിയോ) തസ്തികയുടെ അഭിമുഖം നടത്തി തെരഞ്ഞെടുപ്പ് പൂർത്തിയാക്കും  
•വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റൻറ് (ഫിസിക്കൽ എജുക്കേഷൻ, ക്ലോത്തിങ് ആൻഡ് എംേബ്രായ്ഡറി, കോസ്മറ്റോളജി ആൻഡ് ബ്യൂട്ടിപാർലർ മാനേജ്മ​െൻറ്, ടെക്സ്റ്റൈൽ വീവിങ്, ഫിസിയോതെറപ്പി, ഡ​െൻറൽ ടെക്നോളജി, ക്രഷ് ആൻഡ് പ്രീസ്കൂൾ മാനേജ്മ​െൻറ്), ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫിസർ (എൻ.സി.എ.-എസ്.സി), കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപറേറ്റിവ് സൊസൈറ്റിയിൽ വീവിങ് മാസ്റ്റർ (ഹാൻടെക്സ്) തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 21/2016 ജനറൽ, കാറ്റഗറി നമ്പർ 22/2016 സൊസൈറ്റി വിഭാഗം) ഓൺലൈൻ പരീക്ഷ നടത്തും.
•കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ പ്യൂൺ തസ്തികയുടെ ഒഴിവ് വിവിധ കമ്പനി/കോർപറേഷൻ/ബോർഡിലേക്കുള്ള റാങ്ക് ലിസ്റ്റിൽനിന്ന് നികത്തും.
•വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷനൽ ടീച്ചർ ജ്യോഗ്രഫി ജൂനിയർ (എൻ.സി.എ.-എൽ.സി) ഇൻറർവ്യൂ മാത്രം നടത്തി തെരഞ്ഞെടുപ്പ് നടപടി പൂർത്തീകരിക്കും.
•വിവിധ ഗവൺമ​െൻറ് കമ്പനി/ബോർഡ്/കോർപറേഷൻസ്/അതോറിറ്റീസ്/സൊസൈറ്റികളിൽ ൈഡ്രവർ േഗ്രഡ് -2/ൈഡ്രവർ എൽ.ഡി.വി തസ്തികയിലേക്ക് പ്രാക്ടിക്കൽ ടെസ്റ്റ് നടത്താനും കമീഷൻ തീരുമാനിച്ചു.

കെ.എസ്.ഇ.ബിയിൽ അപ്രഖ്യാപിത നിയമന നിരോധനം
കൊച്ചി: ഒഴിവുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുമെന്ന സർക്കാർ വാക്ക് പാഴാകുന്നു. കെ.എസ്.ഇ.ബിയിൽ കാഷ്യർ, ജൂനിയർ അസിസ്റ്റൻറ് തസ്തിക‍യിൽ 1,410 ഒഴിവുകളുണ്ടെന്ന് നിയമസഭയിൽ മന്ത്രി തന്നെ സമ്മതിച്ചിട്ടും റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തുന്നില്ല. ഇതോടെ ഉദ്യോഗാർഥികൾ ആശങ്കയിലായി. നേരേത്ത അഡ്മിനിസ്ട്രേറ്റിവ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കെ.എസ്.ഇ.ബി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

ഒഴിവ് പൂഴ്ത്തിവെച്ച് ജീവനക്കാരെ കുറക്കുകയാണ് കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. പി.എസ്.സി റാങ്ക് പട്ടിക നിലനിൽക്കുമ്പോഴും മസ്ദൂർ തസ്തികയിൽ ജോലി ചെയ്യുന്നവരെ ഇരട്ട ഇൻക്രിമ​െൻറ് നൽകി ജൂനിയർ അസിസ്റ്റൻറ്, കാഷ്യർ തസ്തികയിലേക്ക് താൽക്കാലികമായി നിയമിക്കുന്ന നടപടി തുടരുന്നുണ്ട്. ഒഴിവു വരുന്ന മസ്ദൂർ തസ്തികയിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നുണ്ട്.

കെ.എസ്.ഇ.ബി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ലാഭത്തിലാക്കണമെന്നും പറഞ്ഞാണ് നിയമന നിരോധനം നടപ്പാക്കുന്നത്. തസ്തിക പുനർനിർണയത്തി​െൻറ പേരിൽ നിയമനം നടത്താതിരിക്കാൻ മന്ത്രിക്കുമേൽ ഉദ്യോഗസ്ഥ സമ്മർദവുമുണ്ട്. വൈദ്യുതി ബോർഡിൽ നടപ്പാക്കിയ കമ്പ്യൂട്ടർവത്കരണ-, ആധുനികവത്കരണ നടപടികളുടെ ഭാഗമായി തസ്തിക പുനഃക്രമീകരണം നടത്തിയതിന് ശേഷമെ ഒഴിവുകൾ തിട്ടപ്പെടുത്താൻ സാധിക്കൂവെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്.

നിലവിലെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരിൽ ഭൂരിപക്ഷവും പ്രായപരിധി കഴിഞ്ഞവരാണ്. നിയമനം നടന്നില്ലെങ്കിൽ ഈ ഉദ്യോഗാർഥികൾ പെരുവഴിയിലാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICDS supervisorICDS short list
News Summary - ICDS supervisor: psc decide to publish the short list
Next Story