െഎസ്ക്രീം പാർലർ കേസ്: സർക്കാർ ഒത്തുകളിച്ചെന്ന് വി.എസ് ഹൈകോടതിയിൽ
text_fieldsകൊച്ചി: ഐസ്ക്രീം പാർലർ അട്ടിമറിക്കേസിലെ തുടർനടപടി അവസാനിപ്പിക്കാൻ സർക്കാർ ഒത ്തുകളിച്ചെന്ന ആരോപണവുമായി വി.എസ്. അച്യുതാനന്ദൻ ൈഹകോടതിയിൽ. അട്ടിമറി ആരോപ ണം സംബന്ധിച്ച കേസിലെ തുടർ നടപടികളിൽ സർക്കാർ കെടുകാര്യസ്ഥത കാട്ടിയെന്നാണ് വി.എസ ിെൻറ ആരോപണം. കേസ് അട്ടിമറിച്ചെന്ന കെ.എ. റഉൗഫിെൻറ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ നടപടികൾ കോടതി അവസാനിപ്പിച്ചതിനെതിരായ റിവിഷൻ ഹരജിയിലെ വാദത്തിനിടെയാണ് വി.എസിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആരോപണം ഉന്നയിച്ചത്.
2017 ഡിസംബർ 23നാണ് െഎസ്ക്രീം കേസിലെ തുടർനടപടികൾ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അവസാനിപ്പിച്ചത്. കേസിലെ എതിർ കക്ഷികളിലൊരാളായ അഡ്വ. വി.കെ. രാജുവുമായി സർക്കാർ ഒത്തുകളിച്ച് നീതി നടപ്പാക്കുന്നതിൽ കെടുകാര്യസ്ഥത കാട്ടിയെന്നായിരുന്നു വാദത്തിനിടെയുള്ള ആരോപണം. കോടതി കേസ് അവസാനിപ്പിച്ചതിനെതിരെ സർക്കാറായിരുന്നു റിവിഷൻ ഹരജി നൽകേണ്ടിയിരുന്നത്. അതുണ്ടാകാതിരുന്നതിനെ തുടർന്നാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചതെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം അവസാനിപ്പിക്കണമെന്ന റിപ്പോർട്ട് കോടതിയിൽ നൽകിയതെന്നും അതിനാൽ സർക്കാറിന് അപ്പീൽ നൽകാനാവില്ലെന്നും വി.കെ. രാജുവിെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
22 വർഷമായി തുടരുന്ന കേസാണിതെന്നും അടിയന്തരമായി തീർപ്പാക്കണമെന്നും വി.എസിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും സിംഗിൾ ബെഞ്ച് നിരസിച്ചു. കാലഹരണപ്പെട്ട കേസാണെന്ന് നിരീക്ഷിച്ച കോടതി കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് വ്യക്തമാക്കി. പഴയ കേസ് കുത്തിപ്പൊക്കുകയാണോയെന്നും കോടതി ആരാഞ്ഞു. ഹരജി നിലനിൽക്കുന്നതാണോയെന്ന് പരിശോധിക്കണമെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് മാർച്ച് അഞ്ചിലേക്ക് മാറ്റുകയായിരുന്നു.
കേസ് അട്ടിമറിക്കാൻ മുൻ ജഡ്ജിമാർക്കും മറ്റും പണം നൽകിയെന്ന റഉൗഫിെൻറ വെളിപ്പെടുത്തലിനെത്തുടർന്ന് 2011ൽ കോഴിക്കോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അട്ടിമറിച്ചെന്നാണ് പരാതി. മുൻ ജഡ്ജിമാരടക്കമുള്ളവരെ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് അഡ്വ. വി.കെ. രാജുവും കേസിൽ കക്ഷി ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.