െഎസ്ക്രീം പാർലർ കേസ്: വി.എസിനെ തള്ളി സർക്കാർ
text_fieldsകൊച്ചി: ഐസ്ക്രീം പാർലർ അട്ടിമറിക്കേസ് അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട് ടില്ലെന്ന് കേസിൽ വി.എസ് ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പൊലീസ ് ഹൈകോടതിയിൽ. ഐസ്ക്രീം കേസിലെ ഇരകൾക്ക് കെ.എ. റഉൗഫും ഷരീഫും പണം നൽകിയിട്ടുണ്ടെങ്കി ലും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്കുവേണ്ടി പണം നൽകിയതിന് തെളിവില്ല. കേസ് അട്ടിമറി ക്കാൻ സമ്മർദവും ഉണ്ടായിട്ടില്ല. കുഞ്ഞാലിക്കുട്ടിയുമായി റഉൗഫ് ശത്രുതയിലാണെന്നതിനാൽ റഉൗഫിെൻറ മൊഴികൾ വിശ്വസനീയമല്ല. കേസിലെ 16 പ്രതികളും പ്രതികളെന്ന് സംശയിക്കുന്ന എട്ടുപേരും അതിസമ്പന്നരും സ്വാധീനമുള്ളവരുമാണ്.
എന്തിനാണ് ഇരകൾക്ക് പണം നൽകിയതെന്ന് റഉൗഫിനും ഷരീഫിനും മാത്രം അറിയാവുന്ന കാര്യമാണെന്നും കോഴിക്കോട് അസി. കമീഷണർ എ.ജെ. ബാബു നൽകിയ വിശദീകരണപത്രികയിൽ പറയുന്നു. െഎസ്ക്രീം കേസ് അട്ടിമറിച്ചെന്ന കെ.എ. റഉൗഫിെൻറ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണ നടപടികൾ കോടതി അവസാനിപ്പിച്ചതിനെതിരെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ റിവിഷൻ ഹരജിയിലാണ് സർക്കാർ വിശദീകരണം.കേസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് 2011 ജനുവരി 30നാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്.
പിന്നീട് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഐസ്ക്രീം കേസിലെ സാക്ഷികളടക്കമുള്ളവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. അന്വേഷണ പുരോഗതി റിപ്പോർട്ടുകൾ അതത് സമയങ്ങളിൽ ഹൈേകാടതിയിൽ നൽകിയിരുന്നു. കേസിെൻറ വിവരങ്ങൾ അന്നത്തെ ഡി.ജി.പിയുമായോ അഡ്വക്കറ്റ് ജനറലുമായോ ചർച്ച ചെയ്തിട്ടില്ല. അന്വേഷണത്തിെൻറ ഒരുഘട്ടത്തിലും ഡി.ജി.പിയടക്കമുള്ള അധികൃതർ ഇടപെട്ടിട്ടില്ല. സർക്കാർ മാറിയത് അന്വേഷണത്തെ ബാധിച്ചിരുന്നില്ല. എല്ലാ രേഖകളും തെളിവുകളും പരിശോധിച്ചാണ് തുടർ നടപടി ആവശ്യമില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകിയത്. ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചെന്ന കേസിൽ അന്തിമ റിപ്പോർട്ടും കേസ് ഡയറിയും ഹൈകോടതി നേരേത്ത പരിശോധിച്ച് തൃപ്തി അറിയിച്ചതാണ്. റഉൗഫിെൻറ ആരോപണത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ കണ്ടെത്തിയിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് വി.എസ് ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധവും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. വിശദീകരണത്തിൽ പറയുന്നു.
2017 ഡിസംബർ 23ന് െഎസ്ക്രീം കേസിലെ തുടർ നടപടികൾ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അവസാനിപ്പിച്ചതിനെതിരെയാണ് വി.എസിെൻറ ഹരജി. തുടർനടപടികൾ അവസാനിപ്പിക്കാൻ സർക്കാർ ഒത്തുകളിച്ചെന്നാണ് ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.