Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രധാന...

സുപ്രധാന കണ്ടെത്തലുമായി ഐ.സി.എം.ആർ പഠനം; കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന ബാക്ടീരിയകൾ

text_fields
bookmark_border
Drug-resistant bacteria
cancel

തി​രു​വ​ന​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച്​ ഐ.​സി.​എം.​ആ​ർ. ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തെ ത​ട​യു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​​വ്ര​യ​ജ്ഞം ന​ട​ക്കു​മ്പോ​ഴാ​ണ്​ നി​ർ​ണാ​യ​ക​മാ​യ ക​ണ്ടെ​ത്ത​ൽ. ​കേ​ര​ള​ത്തി​നു​ പു​റ​മേ, തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ലും ജീ​ൻ ​പ്രൊ​ഫൈ​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വ്യ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ​പ്രൗ​ൾ​​ട്രി ഫാ​മു​ക​ൾ ആ​രം​ഭി​ച്ച​​തോ​ടെ കോ​ഴി​വ​ള​ർ​ത്ത​ലി​ന്​ വ്യാ​പ​ക​മാ​യി ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥി​തി​യു​ണ്ട്.

ഇ​താ​ണ്​ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്ടീ​രി​യ സാ​ന്നി​ധ്യ​ത്തി​ന്​ (ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം) കാ​ര​ണ​മെ​ന്നാ​ണ്​ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. ഐ.​സി.​എം.​ആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മ​ൽ അ​സീം, പ്രാ​ർ​ഥി സാ​ഗ​ർ, എ​ൻ. സം​യു​ക്​​ത​കു​മാ​ർ റെ​ഡ്ഡി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. ഐ.​സി.​എം.​ആ​ർ - നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ന്യൂ​ട്രീ​ഷ്യ​നി​ലെ (ഹൈ​ദ​രാ​ബാ​ദ്) ഡ്ര​ഗ്​​സ്​ സേ​ഫ്​​റ്റി ഡി​വി​ഷ​ൻ ഒ​രു അ​ന്താ​രാ​ഷ്ട്ര​ ജേ​ണ​ലി​ലാ​ണ്​ ഈ ​പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ബ്രോ​യി​ല​ർ കോ​ഴി​ക​ളി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം വ​ർ​ധി​ക്കു​ന്ന​താ​യി നേ​ര​ത്തേ​ത​ന്നെ സൂ​ച​ന​ക​ളു​ണ്ടെ​ങ്കി​ലും ഇ​തി​നെ ശാ​സ്ത്രീ​മാ​യി സാ​ധൂ​ക​രി​ക്കു​ന്ന പ​ഠ​ന​ങ്ങ​ളോ ഡേ​റ്റ​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ കോ​ഴി​വി​സ​ർ​ജ്യം ശേ​ഖ​രി​ക്കു​ക​യും ഡി.​എ​ൻ.​എ വേ​ർ​തി​രി​ച്ച്​ പ​ഠ​ന വി​ധേ​യ​മാ​ക്കു​ക​യു​മാ​ണ്​ സം​ഘം ചെ​യ്​​ത​ത്. ഗ്രാം ​നെ​ഗ​റ്റി​വ്, ഗ്രാം ​പോ​സി​റ്റി​വ്​ എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​ര​ത്തി​ലാ​ണ്​ ബാ​ക്ടീ​രി​യ​ക​ളെ ത​​രം​തി​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ഡോ. ​ഷോ​ബി വേ​ളേ​രി ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ‘ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​ണ്​ ഗ്രാം ​നെ​ഗ​റ്റി​വ്​ വി​ഭാ​ഗ​ത്തി​ലു​ള്ള​വ.

ത​ല​യി​ൽ ഹെ​ൽ​മ​റ്റ്​ വെ​ച്ച​തി​ന്​ സ​മാ​ന​മാ​യി മ​രു​ന്നു​ക​ളേ​ശാ​ത്ത വി​ധ​ത്തി​ലു​ള്ള അ​ധി​ക സു​ര​ക്ഷ പാ​ളി സ്വ​ത​വേ ഇ​വ​യ്​​ക്കു​ണ്ട്. ഇ​ത്ത​രം ബാ​ക്ടീ​രി​യ​ക​ൾ ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം കൂ​ടി ആ​ർ​ജി​ച്ചാ​ൽ ഇ​വ മ​രു​ന്നു​ക​ളി​ൽ​നി​ന്ന്​ ഇ​ര​ട്ടി​ സു​ര​ക്ഷി​ത​മാ​കും. ഇ​താ​ക​ട്ടെ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ണ്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ൽ ഗ്രാം ​നെ​ഗ​റ്റി​വ്​ ബാ​ക്​​ടീ​രി​യ​ക​ളു​മു​ണ്ടെ​ന്ന​താ​ണ്​ ആ​ശ​ങ്ക​ക​ര’​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ടെ​ത്തി​യ​ത്​ അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്ടീ​രി​യ​ക​ളെ

മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ച്ച അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​ക​ളു​ടെ പ​ട്ടി​ക ഐ.​സി.​എം.​ആ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്​. ഇ​തി​ൽ ന്യു​മോ​ണി​യ​ക്ക്​ കാ​ര​ണ​മാ​കു​ന്ന ക്ല​ബ്​​സി​ല്ല ന്യു​മോ​ണി​യ സ്​​റ്റ​ഫ​ലോ​കോ​ക്ക​സ്, വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന ഇ-​കോ​ളി, ത്വ​ഗ്​​രോ​ഗ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന സ്​​​റ്റ​ഫ​ലോ​കോ​ക്ക​സ്​ എ​ന്നി​വ​യ​ട​ക്കം കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ ക​ണ്ടെ​ത്തി.

ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്കു​ പു​റ​മേ, മൂ​ത്രാ​ശ​യ അ​ണു​ബാ​ധ, ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ എ​ന്നി​വ​ക്ക്​​ കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. പാ​കം ചെ​യ്താ​ലും ചി​ല ബാ​ക്ടീ​രി​യ​ക​ൾ നി​ല​നി​ൽ​ക്കും. നി​ല​വി​ൽ ന്യൂ​മോ​ണി​യ​ക്ക്​ മ​രു​ന്നു​ണ്ട്. പ​ക്ഷേ, അ​തി​ജീ​വ​ന ശേ​ഷി നേ​ടി​യ ഈ ​ബാ​ക്​​ടീ​രി​യ​ക​ൾ മൂ​ല​മു​ള്ള രോ​ഗ​ബാ​ധ​ക​ളി​ൽ മ​രു​ന്നു​ക​ൾ ഫ​ലി​ക്കി​ല്ലെ​ന്ന​തി​നാ​ൽ ചി​കി​ത്സ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന​താ​ണ്​ പൊ​തു​ജ​നാ​രോ​ഗ്യ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി.

കൂ​ടു​ത​ൽ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ

കേ​ര​ള​ത്തെ മൂ​ന്ന്​ സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ്​ പ​ഠ​ന​ത്തി​നാ​യി സാ​മ്പി​ളു​ക​ൾ സ​മാ​ഹ​രി​ച്ച​ത്. മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളാ​ണ്​ വ​ട​ക്ക​ൻ സോ​ണി​ലും എ​റ​ണാ​കു​ള​വും കോ​ട്ട​യ​വും മ​ധ്യ​മേ​ഖ​ല​യി​ലും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ൾ തെ​ക്ക​ൻ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ന്നു. മ​റ്റു​ മേ​ഖ​ല​ക​ളെ അ​പേ​ക്ഷി​ച്ച്​ തെ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ്​ ഇ​ത്ത​രം ബാ​ക്ടീ​രി​യ​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ​യു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICMR StudyDrug-resistant bacteriaBroiler chickens
News Summary - ICMR Study With Drug-resistant bacteria in broiler chickens
Next Story