സെക്രട്ടേറിയറ്റിലെ ഐഡി കാർഡ് ചരടിന്‍റെ നിറം മറ്റ് വകുപ്പുകൾക്ക് പാടില്ലെന്ന് സർക്കുലർ
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ തിരിച്ചറിയൽ കാർഡിന്‍റെ ചരട് (ടാഗ്) നിറം മറ്റ് വകുപ്പുകൾ ഉപയോഗിക്കുന്നത് സർക്കാർ വിലക്കി. സമാനനിറം മറ്റുചില വകുപ്പുകളുടെ തിരിച്ചറിയൽ കാർഡിനും ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പൊതുഭരണവകുപ്പിന്‍റെ ഇടപെടൽ.
ശമ്പളത്തിലായാലും ആനുകൂല്യങ്ങളിലായാലും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് എന്നും പ്രത്യേക പരിഗണനയുണ്ട്. തിരിച്ചറിയൽ കാർഡ് നിറവും അവർക്ക് മാത്രമാക്കിയാണ് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്‍റെ സർക്കുലർ.
ബയോ മെട്രിക് പഞ്ചിങ് വന്ന ഘട്ടത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് മെറൂൺ ചരടുകൾ (ലാൻയാർഡുകൾ) അനുവദിച്ചിരുന്നു. ഇതേ നിറത്തിലും മാതൃകയിലുമുള്ള ചരടുകൾ മറ്റ് വകുപ്പുകളും സർക്കാർ സ്ഥാപനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇത് വിലക്കിയാണ് സർക്കുലർ.
മറ്റ് ഏതെങ്കിലും നിറം ഉപയോഗിക്കാനാണ് നിർദേശം. ചരടിൽ വകുപ്പിന്‍റെ/സ്ഥാപനത്തിന്‍റെ പേര് കൃത്യമായി പ്രിന്‍റ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.